Click to learn more 👇

അതിരപ്പിള്ളി തുമ്ബൂര്‍മുഴി വനത്തില്‍ യുവതിയെ കൊന്ന് തള്ളി; സുഹൃത്ത് അറസ്റ്റില്‍


 അതിരപ്പിള്ളി തുമ്ബൂര്‍മുഴി വനത്തില്‍ യുവതിയെ കൊന്ന് തള്ളി. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര (26) ആണ് കൊല്ലപ്പെട്ടത്.

സുഹൃത്ത് അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സൂപ്പര്‍മാര്‍ക്കറ്റിലെ സെയില്‍സ് ഗേള്‍ ആണ് ആതിര. പിടിയിലായ അഖിലും ഇവിടെത്തെ ജീവനക്കാരനാണ്. അഖില്‍ ഇടുക്കി വെള്ളതൂവല്‍ സ്വദേശിയാണ്.

ആതിരയെ ഏപ്രില്‍ 29 മുതല്‍ കാണാതായിരുന്നു. കാലടി പൊലീസിന്റെ അന്വേഷണത്തിനിടെയാണ് അഖില്‍ കുറ്റസമ്മതം നടത്തിയത്. ഷാള്‍ ഉപയോഗിച്ച്‌ കഴുത്ത് ഞെരിച്ച്‌ കൊല്ലുകയായിരുന്നുവെന്ന് അഖില്‍ പറഞ്ഞു. 

ആതിരയെ ഒഴിവാക്കാനായിരുന്നു കൊലപാതകം. പ്രതി കടം വാങ്ങിയ തുക ആതിര തിരിച്ചു ചോദിച്ചിരുന്നു. തുടര്‍ന്ന് ആതിരയെ കൊലപ്പെടുത്തുകയായിരുന്നു അഖില്‍.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.