Click to learn more 👇

സീറ്റിനു വേണ്ടി തര്‍ക്കം; ഷൊര്‍ണൂരില്‍ ട്രെയിനിനുള്ളില്‍ യാത്രക്കാരന് കുത്തേറ്റു

ട്രെയിനിനുള്ളില്‍ യാത്രക്കാരന് കുത്തേറ്റു. മരുസാഗര്‍ എക്‌സ്പ്രസ് ഷൊര്‍ണൂരിലെത്തിയപ്പോഴായിരുന്നു അക്രമം.

പരപ്പനങ്ങാടി സ്വദേശി ദേവദാസിനാണ് കുത്തേറ്റത്. ഗുരുവായൂര്‍ സ്വദേശി അസീസാണ് ഇയാളെ കുത്തിയത്. സീറ്റിനെച്ചൊല്ലി ഇരുവരും വഴക്കിട്ടിരുന്നു. തുടര്‍ന്ന് ട്രെയിന്‍ ഷൊര്‍ണൂര്‍ പിടിച്ചിട്ടപ്പോള്‍ ട്രാക്കില്‍ ഇറങ്ങിയ അസീസ് അവിടെയുണ്ടായിരുന്ന കുപ്പി പൊട്ടിച്ച്‌ അതിന്‍റെ കഷ്ണവുമായി ട്രെയിനിലെത്തി കുത്തുകയായിരുന്നു എന്ന് പോലീസ്. ദേവദാസിന്റെ കണ്ണിനാണ് കുത്തേറ്റത്.

ഇയാളെ ആദ്യം ഷൊര്‍ണൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പ്രാഥമിക ശുശ്രൂഷ നല്‍കി. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കുത്തിയ യാത്രക്കാരന്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ആര്‍പിഎഫിന്റെ പിടിയിലായി. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.