കോട്ടയം: പാലാ രാമപുരത്ത് ഡ്യൂട്ടിക്കിടെ കെട്ടിടത്തില്‍നിന്ന് കാല്‍വഴുതി വീണ് പോലീസുകാരന് ദാരുണാന്ത്യം. രാമപുരം പോലീസ് സ്റ്റേഷനിലെ എസ്.ഐ.
കുറവിലങ്ങാട് സ്വദേശി ജോബി ജോര്‍ജാണ് മരിച്ചത്.
രാമപുരം ബസ് സ്റ്റാന്‍ഡിനു സമീപത്ത് ചീട്ടുകളി സംഘമുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്കിടെ കെട്ടിടത്തിന്റെ ഇടനാഴിയില്‍നിന്ന് കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍തന്നെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.