കൗതുകം കൊള്ളിക്കുന്ന നിരവധി വീഡിയോകളാണ് ഓരോ ദിനവും സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ചില വീഡിയോ ഒക്കെ കാണുമ്ബോള്‍ ഈ ലോകത്ത് ഇങ്ങനെയൊക്കെ നടക്കുമോ എന്ന് നാം ചിന്തിച്ച് പോകും.
അതുപോലെ ഒരു വീഡിയോയാണ് ഇതും. പാമ്ബുകളെ പേടിയില്ലാത്ത ആളുകള്‍ ചുരുക്കമായിരിക്കും. ചില മനുഷ്യര്‍ക്കാണെങ്കില്‍ പാമ്ബിന്റെ ചിത്രം കണ്ടാല്‍ പോലും പേടിയാണ്. അത്തരക്കാര്‍ക്ക് കാണാൻ പറ്റിയ ഒരു വീഡിയോ അല്ല ഇത്.
ഒരു കുഞ്ഞുകുട്ടി പെരുമ്ബാമ്ബിനെ കെട്ടിപ്പിടിക്കുന്നതും അതിനൊപ്പം കളിക്കുന്നതുമാണ് വീഡിയോ. ഇന്ന് പലയിടങ്ങളിലും ആളുകള്‍ പെരുമ്ബാമ്ബുകളെ പെറ്റുകളായി വളര്‍ത്താറുണ്ട്. അതുമായി ബന്ധപ്പെട്ട പല വീഡിയോകളും ഇന്ന് സാമൂഹിക മാധ്യമങ്ങളില്‍ കാണാം. ഇതും അത്തരത്തില്‍ ഒരു വീഡിയോ ആണെന്നാണ് കാണുമ്ബോള്‍ തോന്നുന്നത്.
വീഡിയോയില്‍ രണ്ടോ മൂന്നോ വയസ് പ്രായം തോന്നുന്ന കുട്ടി പെരുമ്ബാമ്ബിനരികിലായി ഇരിക്കയാണ്. പിന്നീട് പെരുമ്ബാമ്ബ് ഇഴഞ്ഞ് നീങ്ങുമ്ബോള്‍ കുട്ടിയും കൂടെ നീങ്ങുന്നത് കാണാം. ഒരു ഭയവും കൂടാതെയാണ് കുട്ടി കൂറ്റൻ പാമ്ബുമായി ഇടപഴകുന്നത്. പെരുമ്ബിനൊപ്പം പോവുക മാത്രമല്ല, അതിന്റെ തല പിടിക്കുന്നതും അത് കുട്ടി ദേഹത്തോട് ചേര്‍ക്കുന്നതും എല്ലാം വീഡിയോയില്‍ കാണാം.
Maybe it's me but this doesn't look like the best house pet pic.twitter.com/utyzcRO3m2
— Ken Rutkowski (@kenradio) September 28, 2018
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്ബ് ട്വിറ്ററില്‍ ഷെയര്‍ ചെയ്ത വീഡിയോ ഇപ്പോള്‍ വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വീഡിയോയ്ക്ക് കമന്റിട്ട മിക്കവരും ഇത് അവിശ്വസനീയമായ കാഴ്ചയാണ് എന്നാണ് പറഞ്ഞത്. ഇത്ര ചെറിയ ഒരു കുട്ടി എങ്ങനെയാണ് ഇത്ര വലിയ ഒരു പാമ്ബിനൊപ്പം കളിക്കുന്നത്, അതിന്റെ അടുത്ത ഭക്ഷണം ആ കുട്ടിയാവാനാണ് സാധ്യത എന്നാണ് പലരും കുറിച്ചത്. അതുപോലെ അനേകം പേരാണ് പാമ്ബുമായി ഇടപഴകുമ്ബോഴുള്ള അപകടത്തെ കുറിച്ച് കമന്റ് നല്‍കിയിരിക്കുന്നത്.