Click to learn more 👇

പുതിയ കാലത്ത് സ്വര്‍ണം വാങ്ങാന്‍ 3 വഴികള്‍; ബോണ്ട്, മ്യൂച്വല്‍ ഫണ്ട്, ഇടിഎഫ്; മികച്ചത് ഏത്?


 ര്‍ണാഭരണങ്ങളും നാണയങ്ങളും വാങ്ങിയുള്ള പരമ്ബരാഗത സ്വര്‍ണ നിക്ഷേപങ്ങള്‍ക്ക് പകരം പുതിയ മാര്‍ഗങ്ങളാണ് ഡിജിറ്റല്‍ കാലത്ത് അവലംബിക്കുന്നത്.

വീട്ടിലിരുന്നു തന്നെ സ്വര്‍ണം വാങ്ങാനും പരിശുദ്ധി, പണിക്കൂലി തുടങ്ങിയ ആശങ്കകളും ചെലവുകളുമില്ലാതെ നിക്ഷേപിക്കാനുമുള്ള വഴി ഇന്നുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടവയാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സോവറിന്‍ ഗോള്‍ഡ് ബോണ്ട്, ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ട്, ഗോള്‍ഡ് ഇടിഎഫ് (എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്) എന്നിവ.

മൂന്ന് നിക്ഷേപങ്ങളും സ്വര്‍ണ വിലയെ അടിസ്ഥാനപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും റിട്ടേണ്‍, ലിക്വിഡിറ്റി, റിസ്‌ക്, നികുതി തുടങ്ങിയ ഭാഗങ്ങളില്‍ പ്രകടമായ വ്യത്യാസമുണ്ട്. അതിനാല്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്ന വ്യക്തിയുടെ സാമ്ബത്തിക ലക്ഷ്യം അനുസരിച്ചുള്ള നിക്ഷേപം വേണം തിരഞ്ഞെടിക്കാം. ഓരോന്നിന്റെയും നേട്ടങ്ങളും കോട്ടങ്ങളും അറിഞ്ഞ് മികച്ച നേട്ടം നല്‍കുന്നവ കണ്ടെത്തി നിക്ഷേപിക്കാം. ഇതിന് സഹായിക്കുന്ന താരതമ്യമാണ് ഈ ലേഖനത്തില്‍.

സ്വര്‍ണ വില

സോവറിന്‍ ഗോള്‍ഡ് ബോണ്ടില്‍ ഇഷ്യൂ സമയത്താണ് വില നിശ്ചയിക്കുക. സബ്സ്‌ക്രിപ്ഷന്‍ തീയതിക്ക് മുന്‍പുള്ള 3 പ്രവൃത്തി ദിവസങ്ങളില്‍ ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജുവലേഴ്സ് അസോസിയേഷന്‍ പ്രസിദ്ധീകരിച്ച 999 പരിശുദ്ധ സ്വര്‍ണ വിലയുടെ ശരാശരി വിലയിലാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട് അനുവദിക്കുക. നിലവിലെ ഇഷ്യു വില 5,926 രൂപയായിരുന്നു. ഗോള്‍ഡ് ഫണ്ട്, ഇടിഎഫ് എന്നിവയുടെ കാര്യത്തില്‍, വൈകീട്ട് 3 മണിക്ക് മുന്‍പ് നിക്ഷേപിച്ചാല്‍ അതേദിവസത്തെ സ്വര്‍ണ വിലയിലാണ് നിക്ഷേപം അനുവദിക്കുക.

നിക്ഷേപ ചെലവ്

നിക്ഷേപത്തിന്റെ റിട്ടേണിനെ ബാധിക്കുന്നൊരു കാര്യമാണ് നിക്ഷേപ ചെലവ്. സോവറിന്‍ ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപ ചെലവ് താരതമ്യേന കുറവാണ്. ബ്രോക്കറേജ് ചാര്‍ജ്, ഇടപാട് ഫീസ് എന്നിവ വാങ്ങുമ്ബോഴും വില്‍ക്കുമ്ബോഴും ഈടാക്കും. ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടില്‍ ഫണ്ട് മാനേജര്‍ കോസ്റ്റ് ഒഴിവാക്കാന്‍ സാധിക്കില്ല.

1 ശതമാനം മുതല്‍ 2 ശതമാനം വരെ ചെലവ് അനുപാതം ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടില്‍ വരും. ഗോള്‍ഡ് ഇടിഎഫ് ചെലവ് അനുപാതം ഈടാക്കുമെങ്കിലും ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടിനെ അപേക്ഷിച്ച്‌ കുറവാണ്.

മികച്ച റിട്ടേണ്‍ ഏത്

സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ കാര്യത്തില്‍ മൂലധന നേ്ട്ടവും പലിശ വരുമാനവും ലഭിക്കും. 2.50 ശതമാനം പലിശ നിക്ഷേപത്തിന് സോവറിന്‍ ഗോള്‍ഡ് ബോണ്ടിന് സര്‍ക്കാര്‍ നല്‍കുന്നുണ്ട്. പലിശ നിരക്കും സ്വര്‍ണ വിലയിലെ നേട്ടവും അടക്കമാണ് ആകെ വരുമാനം കണക്കാക്കുന്നത്.


സ്വര്‍ണത്തിന്റെ പ്രകടനം അനുസരിച്ചാണ് ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടിന്റെ പ്രകടനം കണക്കാക്കുന്നത്. അതോടൊപ്പം ചെലവ് അനുപാതം കൂടി നല്‍കേണ്ടതിനാള്‍ റിട്ടേണ്‍ കുറയും. സമാനമായി സ്വര്‍ണത്തിന്റെ വില അനുസരിച്ചാണ് ഗോള്‍ഡ് ഇടിഎഫ് പ്രകടനവും. പലിശ നിരക്ക് കൂടിയുള്ളതിനാല്‍ സോവറിൻ ഗോള്‍ഡ് ബോണ്ടിനാണ് റിട്ടേണിന്റെ കാര്യത്തില്‍ മുൻതൂക്കം.

ലിക്വിഡിറ്റി

നിക്ഷേപിച്ച പണം എപ്പോള്‍ തിരികെ എടുക്കാമെന്ന് ചോദിച്ചാല്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ടില്‍ ചുരുങ്ങിയത് 5 വര്‍ഷം കാത്തിരിക്കണം. 8 വര്‍ഷമാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ കാലാവധി. 5-ാം വര്‍ഷത്തില്‍ വില്പന നടത്താന്‍ അനുവദിക്കുന്നുണ്ട്. മ്യൂച്വല്‍ ഫണ്ടും ഇടിഎഫും ഉയര്‍ന്ന ലിക്വിഡിറ്റിയുള്ളവയാണ്. എപ്പോള്‍ വേണമെങ്കിലും ഇവ വാങ്ങാനും വില്‍ക്കാനും സാധിക്കും.

നികുതി

കാലാവധി വരെ നിക്ഷേപം തുടര്‍ന്നാല്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ടിലെ വരുമാനത്തിന് നികുതിയില്ല. 5-ാം വര്‍ഷത്തില്‍ നിക്ഷേപം പിന്‍വലിച്ചാല്‍ ഇന്‍ഡെക്‌സേഷനോടെ 20 ശതമാനം നികുതി ഈടാക്കും. ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടിലും ഗോള്‍ഡ് ഇടിഎഫിലും ഹ്രസ്വകാല മൂലധന നേട്ടത്തിന് സ്ലാബ് നിരക്ക് അടിസ്ഥാനമാക്കി നികുതി നല്‍കണം. ദീര്‍ഘകാല മൂലധന നേട്ടത്തിന് 20 ശതമാനമാണ് നികുതി.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.