Click to learn more 👇

45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ സമയം, കാമസൂത്രയില്‍ അറിവുള്ളവര്‍ക്ക് ബോണസ് പോയിന്റ്; സെക്സ് ഒരു കായിക വിനോദമാകുമ്ബോള്‍


 സ്വീഡന്‍: ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന ഒരു സെക്‌സ് ചാമ്ബ്യന്‍ഷിപ്പ് നടത്താൻ തീരുമാനിച്ച വിവരം യൂറോപ്യന്‍ രാജ്യമായ സ്വീഡന്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു.

സെക്‌സിനെ കായിക ഇനമായി അംഗീകരിച്ച്‌ ജൂണ്‍ എട്ടാം തീയതിയാണ് സ്വീഡിഷ് സെക്‌സ് ഫെഡറേഷന്‍ ചാമ്ബ്യന്‍ഷിപ്പ് എന്ന പേരില്‍ മത്സരം നടത്തുക. ലൈംഗികതയെ ഒരു കായിക വിനോദമാക്കി മാറ്റുന്നത് ആവശ്യമാണെന്ന് പറഞ്ഞ സ്വീഡിഷ് സെക്‌സ് ഫെഡറേഷന്‍, ലോകത്ത് ഇത്തരമൊരു പരുപാടി നടത്തുന്ന ആദ്യ രാജ്യമായിരിക്കും സ്വീഡൻ എന്നും കൂട്ടിച്ചെര്‍ത്തു.

ആറാഴ്ചയാണ് ഈ മത്സരം നീണ്ടുനില്‍ക്കുക. 16 വിഭാഗങ്ങള്‍ക്ക് കീഴില്‍ ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന പങ്കാളികളില്‍ വശീകരണം, ഓറല്‍ സെക്‌സ്, ബോഡി മസാജ്, ഫോര്‍പ്ലേ, ലൈംഗിക മേഖലകള്‍ പര്യവേക്ഷണം ചെയ്യല്‍ തുടങ്ങിയവ ഉള്‍പ്പെടും. മത്സരത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കൂ. മത്സരാര്‍ത്ഥികള്‍ക്ക് ഓരോ ദിവസവും ആറുമണിക്കൂര്‍ മത്സരിക്കുവാൻ സാധിക്കും. ഓരോ ദിവസവും വ്യത്യസ്ത മത്സരങ്ങള്‍ നടക്കും. ഓരോരുത്തര്‍ക്കും 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ സമയം കിട്ടും. ലിംഗഭേദമില്ലാത്തെ എല്ലാവര്‍ക്കും മത്സരിക്കാവുന്നതാണ്.

സെക്സ് മത്സരം ജഡ്ജ് ചെയ്യാൻ അഞ്ച് ജഡ്ജ്മാരാണ് ഉണ്ടാകുക. പൊതുജനങ്ങളുടെ വോട്ടിങ്ങും മത്സരത്തില്‍ അതിനിര്‍ണായകമായി മാറും . ഈ കായിക വിനോദത്തില്‍ ആനന്ദത്തിനു അതിനിര്‍ണായക പങ്ക് ഉണ്ട്. , എതിരാളിയുടെ ആസ്വാദനത്തിന്റെ അടിസ്ഥാനത്തിലാണ് വിജയിക്കാനാകുന്നത് . പ്രേക്ഷകരില്‍ നിന്നും 70 ശതമാനം വോട്ടും ജൂറിയില്‍ നിന്ന് 30 ശതമാനം വോട്ടുമാണ് നോക്കുന്നത്.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 20 പേര്‍ മത്സരത്തില്‍ പങ്കെടുക്കുമെന്നും മൂന്ന് ജഡ്ജിമാരുടെ പാനല്‍ ചാമ്ബ്യൻഷിപ്പ് ജേതാക്കളെ തീരുമാനിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ലൈംഗിക പ്രവര്‍ത്തനത്തിന്റെ പല വശങ്ങള്‍ ജഡ്‌ജിമാര്‍ നിരീക്ഷിക്കും. പങ്കാളികള്‍ തമ്മിലുള്ള രസതന്ത്രം, ലൈംഗികതയെക്കുറിച്ചുള്ള അറിവ്, സഹിഷ്ണുതയുടെ അളവ് തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചായിരിക്കും വിധിനിര്‍ണയം.

ലൈംഗികതയെ കുറിച്ചുള്ള പുരാതന ഇന്ത്യൻ ഗ്രന്ഥമായ ‘കാമസൂത്ര’യില്‍ അറിവുള്ള ദമ്ബതികള്‍ക്ക് ബോണസ് പോയിന്റുകള്‍ ലഭിക്കുമെന്നും ചാമ്ബ്യൻഷിപ്പ് വ്യത്യസ്ത ലൈംഗിക ആഭിമുഖ്യമുള്ള ആളുകളെ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുമെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.