Click to learn more 👇

മദ്യപിച്ച്‌ ലക്കുകെട്ട് സൈന്‍ബോര്‍ഡിന് മുകളില്‍ പുഷ് അപ്പ്; വൈറൽ വീഡിയോ കാണാം


 മദ്യപിച്ച്‌ ലക്കുകെട്ട് ചില മനുഷ്യര്‍ എന്തൊക്കെയാവും കാട്ടിക്കൂട്ടുക എന്ന കാര്യത്തില്‍ അവര്‍ക്ക് തന്നെ ബോധമുണ്ടാകില്ല.

ഇത്തരത്തില്‍ കാട്ടിക്കൂട്ടുന്നത് ചിലപ്പോള്‍ വ്യക്തിക്കോ സമൂഹത്തിനോ തന്നെ ഭീഷണി നേരിടേണ്ടി വരാറുണ്ട്. ഇത്തരത്തിലുളള പല വീഡിയോകളും സമൂഹ മാധ്യമത്തില്‍ വൈറലാകാറുണ്ട്. അത്തരത്തിലുളള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഇവിടെ ഒരു യുവാവ് മദ്യപിച്ച ശേഷം റോഡിനു ഇരുവശത്തുമായി ഉയരത്തിലുള്ള ഒരു സൈൻബോര്‍ഡിന്റെ മുകളില്‍ കയറി പുഷ് അപ്പ് എടുക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. യാതൊരു ഭയവും കൂടാതെ ഇയാള്‍ ഒമ്ബത് പുഷ് അപ്പ് എങ്കിലും ഇവിടെ പൂര്‍ത്തിയാക്കുന്നത് വീഡിയോയില്‍ കാണാം. പുഷ് അപ്പ് എടുക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എങ്കിലും മദ്യപിച്ച്‌ ലക്കുകെട്ട് തിരക്കുള്ള റോഡിന് മുകളിലൂടെയായി സ്ഥാപിച്ച സൈൻബോര്‍ഡിന് മുകളില്‍ പുഷ് അപ്പ് എടുക്കുന്നത് അത്ര സുരക്ഷിതമായ കാര്യമല്ലല്ലോ.

റോഡിലൂടെ പോകുന്നവര്‍ യുവാവിന്റെ പരാക്രമം കണ്ട് തടിച്ച്‌ കൂടുകയും വീഡിയോ എടുക്കുകയും ചെയ്തു. 

വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായും എത്തിയത്. എന്നാലും സംഭവം സമ്മതിക്കേണ്ടത് തന്നെ എന്നാണ് മിക്കവരുടേയും അഭിപ്രായം. ഒപ്പം എങ്ങനെ ഇയാള്‍ക്ക് മദ്യപിച്ച ശേഷം ഇത് സാധിക്കുന്നു എന്ന് രസകരമായി കമന്റ് നല്‍കിയവരും കുറവല്ല.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.