Click to learn more 👇

നഗ്നവിഡിയോ അയച്ചു നല്‍കിയാല്‍ 15 ലക്ഷം; നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടു!, മോശം അനുഭവത്തെ കുറിച്ച്‌ നടി റീഹാന


 തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി റീഹാന. നിരവധി ശ്രദ്ധേയ പരമ്ബരകളുടെ ഭാഗമായിട്ടുള്ള റീഹാന ഓഫ്‌സ്ക്രീനിലെ ഇടപെടലുകള്‍ കൊണ്ടും ശ്രദ്ധനേടിയിട്ടുണ്ട്.

തന്റെ അഭിപ്രായങ്ങള്‍ എവിടെയും വെട്ടിത്തുറന്ന് സംസാരിക്കുന്ന ആളാണ് റീഹാന. തമിഴ്‌ സീരിയല്‍ ലോകത്ത് വലിയ വിവാദമായി മാറിയ അര്‍ണവ്-ദിവ്യ ദമ്ബതികള്‍ക്കിടയിലെ പ്രശ്നങ്ങളിലും, ഇപ്പോള്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്ന വിഷ്ണുകാന്ത്-സംയുക്ത വിഷയത്തിലും അഭിപ്രായം പറഞ്ഞ് വാര്‍ത്തകളില്‍ ഇടംനേടിയിട്ടുണ്ട് റീഹാന.

കഴിഞ്ഞ ദിവസമാണ് വിഷ്ണുകാന്ത്-സംയുക്ത വിഷയത്തില്‍ റീഹാന നടത്തിയ പ്രതികരണം വൈറലായി മാറിയത്. വിഷ്ണുകാന്തിനെ പിന്തുണച്ചെത്തിയ നടി, തെറ്റുകാരി സംയുക്ത ആണെന്നും വിവാഹശേഷം രവി എന്ന നടനുമായി ഉണ്ടായ ലൈംഗികബന്ധം മറച്ചുവയ്ക്കാൻ അവര്‍ വിഷ്ണുവിനെ താറടിച്ചു കാണിക്കുകയാണെന്നുമാണ് ആരോപിച്ചത്. നിരവധി പേര്‍ ഈ വിഷയത്തില്‍ റീഹാനയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തുകയുണ്ടായി.

ഇപ്പോഴിതാ സിനിമയിലടക്കം സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നതിനെ കുറിച്ച്‌ റീഹാന നടത്തിയ തുറന്നു പറച്ചില്‍ ശ്രദ്ധനേടുകയാണ്. സാമ്ബത്തിക ബുദ്ധിമുട്ടുകളുള്ള, കുടുംബ ബാധ്യതകള്‍ പേറുന്ന സ്ത്രീകളും, അഭിനയ രംഗത്ത് തുടരാതെ മറ്റു മാര്‍ഗമില്ല എന്ന് ചിന്തിക്കുന്ന സ്ത്രീകളും അണിയറ പ്രവര്‍ത്തകര്‍ക്ക് വഴങ്ങികൊടുക്കാറുണ്ടെന്നാണ് റീഹാന പറയുന്നത്. എന്നാല്‍ സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്ന ശീലം കേവലം അഭിനയ മേഖലയില്‍ മാത്രമല്ല, ഹോസ്പിറ്റലുകളിലും ഐടി മേഖലകളിലും ഉണ്ടെന്നും അവിടെയെല്ലാം ഇത്തരം വഴങ്ങിക്കൊടുക്കലുകള്‍ പതിവുണ്ടെന്നും നടി പറയുന്നു.


സിനിമ-സീരിയല്‍ മേഖല മാത്രമാണ് ഇക്കാര്യത്തില്‍ വിമര്‍ശിക്കപ്പെടുന്നതെന്ന് പരിതപിച്ച റീഹാന, ഇത്തരം ചൂഷണങ്ങളെ നിര്‍ത്തലാക്കാൻ ആര്‍ക്കെങ്കിലും സാധിക്കുമോ എന്നും ചോദിച്ചു. നേരത്തെ സോഷ്യല്‍മീഡിയയില്‍ തനിക്കുണ്ടായ ഒരു മോശം അനുഭവത്തെ കുറിച്ചും റീഹാന സംസാരിക്കുകയുണ്ടായി. നഗ്ന വീഡിയോ അയച്ചു തന്നാല്‍ പതിനഞ്ചു ലക്ഷം രൂപ നല്‍കാമെന്ന് ഒരാള്‍ മെസേജ് ചെയ്തതായാണ് നടി വെളിപ്പെടുത്തിയത്.

ചില മോശം കാര്യങ്ങള്‍ ചെയ്യുന്നത് വീഡിയോ എടുത്ത് അയച്ചു നല്‍കിയാല്‍ പണം നല്‍കാം എന്നായിരുന്നു സന്ദേശം അയച്ച അജ്ഞാതന്റെ വാഗ്‌ദാനം. അയാള്‍ അക്കൗണ്ട് നമ്ബര്‍ വരെ ചോദിച്ചു. അയാളെ വെറുതെ വിടരുതെന്ന് കരുതി നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പിടിക്കപ്പെടുമെന്ന ഭയം മൂലം അയാള്‍ മെസേജ് അയക്കുന്നത് അവസാനിപ്പിച്ചു എന്ന് റീഹാന പറയുന്നു.

തമിഴ് ടെലിവിഷൻ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായ അര്‍ണവ്-ദിവ്യ-അൻഷിത വിവാദത്തില്‍ അര്‍ണവിനെതിരെ സംസാരിച്ച തന്നോട് അദ്ദേഹത്തിന്റെ ആരാധകര്‍ വളരെ മോശമായാണ് പെരുമാറിയതെന്നും റീഹാന പറഞ്ഞു. വളരെ തരംതാഴ്ന്ന രീതിയില്‍ അപമര്യാദയോടെ പെരുമാറിയ അവര്‍ സ്വന്തം വീട്ടില്‍ നിന്ന് പഠിച്ച സംസ്കാരമാണ് കാണിച്ചതെന്നും റീഹാന തുറന്നടിച്ചു. അഭിപ്രായം പറയുന്നതിന് തന്നെ വിമര്‍ശിക്കുന്നവര്‍ എന്തിനാണ് താൻ പറയുന്നത് കുത്തിയിരുന്ന് കേള്‍ക്കുന്നതെന്നും നടി ചോദിച്ചു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.