അധ്യാപക നിയമനം
കൈതക്കല്‍ ഗവ. എല്‍.പി സ്കൂളില്‍ ഫുള്‍ ടൈം അറബി അധ്യാപക തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകള്‍ സഹിതം ജൂണ്‍ 21 ന് രാവിലെ 10.30 ന് സ്കൂളില്‍ നടക്കുന്ന കൂടികാഴ്ചക്ക് ഹാജരാകണം.
അധ്യാപക നിയമനം
കുഞ്ഞോം ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എച്ച്.എസ്.ടി ഇംഗ്ലീഷ് തസ്തികയില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച ജൂണ്‍ 21 ന് രാവിലെ 11 ന് സ്ക്കൂള് ഓഫീസില്‍ നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ രേഖകളുമായി ഹാജരാകണം.
വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം
പൂതാടി ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ഓഫീസില്‍ കാരാര്‍ അടിസ്ഥാനത്തില്‍ വുമണ്‍ ഫെസിലിറ്റേറ്റര്‍ തസ്തിയില്‍ നിയമനം നടത്തുന്നു. സോഷ്യല്‍ വര്‍ക്ക്, വുമണ്‍ സ്റ്റഡീസ്, സൈക്കോളജി, സോഷ്യോളജി, ജന്‍ഡര്‍ സ്റ്റഡീസ് എന്നിവയിലേതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുമായി ജൂണ്‍ 27 ന് രാവിലെ 11 ന് പൂതാടി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തിച്ചേരണം. ഫോണ്‍: 04936 211522.