പ്രഭാസ് നായകനായി എത്തുന്ന ചിത്രം 'ആദിപുരുഷ്' ഇന്നാണ് പ്രദര്‍ശനത്തിന് എത്തിയത്. സിനിമയെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞ യുവാവിന് പ്രഭാസിന്റെ ആരാധകരില്‍ നിന്ന് മര്‍ദ്ദനമേറ്റുവെന്ന വാര്‍ത്തകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.
ഹൈദരാബാദിലെ പ്രസാദ് ഐമാക്‌സ് തിയറ്ററിലാണ് സംഭവം എന്നാണ് റിപ്പോര്‍ട്ട്.രാമായണത്തെ ആസ്പദമാക്കിയൊരുക്കുന്ന 'ആദിപുരുഷി'ല്‍ പ്രഭാസ് നായകനായി എത്തിയപ്പോള്‍ ആദ്യ ദിവസം തന്നെ വലിയ പ്രേക്ഷകപിന്തുണ ലഭിച്ചിരുന്നു.
When you say you didn’t like #Adipurush.. pic.twitter.com/haRJIvVCvb
എന്നാല്‍ പ്രഭാസിന് രാമന്റെ കഥാപാത്രം ചേരുന്നില്ല എന്നാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്.വിഎഫ്ക്‌സും നിലവാരം പുലര്‍ത്തുന്നില്ല എന്നും പറഞ്ഞ യുവാവിനെയാണ് ആരാധകര്‍ മര്‍ദിച്ചത്.
മാധ്യമങ്ങളോട് 'ആദിപുരുഷി'നെ കുറിച്ച് ഇയാള്‍ തന്റെ അഭിപ്രായം പങ്കുവയ്ക്കുമ്ബോള്‍ ചുറ്റും കേട്ടുനിന്ന പ്രഭാസ് ആരാധകര്‍ മര്‍ദ്ദിക്കുക ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
നെറ്റ്ഫ്‌ലിക്‌സ് 'ആദിപുരുഷ്' ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. 250 കോടി രൂപയ്ക്കാണ് 'ആദിപുരുഷെ'ന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയെന്ന് മൂവി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.