ബൈക്കിന്റെ നമ്ബര്‍പ്ലേറ്റ് മറച്ച്‌ നഗ്നതാപ്രദര്‍ശനം: യുവതി ക്യാമറയില്‍ പകര്‍ത്തി കുടുക്കി, അറസ്റ്റ്; യുവതി പകർത്തിയ വീഡിയോ വാർത്തയോടൊപ്പം


 യുവതിക്കുമുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയയാളെ പോലീസ് അറസ്റ്റുചെയ്തു. കുറിച്ചിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന പനച്ചിക്കാട് ചാന്നാനിക്കാട് പുത്തൻപറമ്ബില്‍ സിബി ചാക്കോ (45) ആണ് ചിങ്ങവനം പോലീസിന്റെ പിടിയിലായത്.

പനച്ചിക്കാട് മൂലക്കുളം നീലംചിറയില്‍ നടുറോഡില്‍ യുവതിക്കു മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയപ്പോള്‍ ആ യുവതി തന്നെയാണ് ആക്രോശിച്ചുകൊണ്ട് ഫോണിന്റെ ക്യാമറയില്‍ പകര്‍ത്തിയത്. പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടേയും വീഡിയോയുടെയും അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. സംഭവത്തില്‍ ജാമ്യമില്ലാവകുപ്പ്പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.

ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ബൈക്കിന്റെ രണ്ട് നമ്ബര്‍ പ്ലേറ്റും സ്റ്റിക്കര്‍ ഉപയോഗിച്ച്‌ മറച്ചാണ് യുവാവ് എത്തിയത്.

ഇടവഴിയില്‍ യുവതിവരുന്നത് ദൂരെനിന്നുകണ്ട യുവാവ് നഗ്നതാപ്രദര്‍ശനം നടത്തി. യുവതി അടുത്തെത്തിയതോടെ ബൈക്കിലിരുന്ന് മോശമായി പെരുമാറിയ യുവാവിനെ യുവതി വീഡിയോയില്‍ പകര്‍ത്തുകയും ക്ഷുഭിതയായി പ്രതികരിക്കുകയുംചെയ്തു. അതോടെ ഇയാള്‍ ബൈക്ക് സ്റ്റാര്‍ട്ടുചെയ്ത് ഓടിച്ചുപോയി.

യുവതി ചിങ്ങവനം പോലീസില്‍ പരാതിനല്‍കിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയുകയായിരുന്നു. മുൻപ് വിദേശത്തായിരുന്ന പ്രതി കുറച്ചുകാലം മുൻപാണ് നാട്ടിലെത്തിയത്. വിവാഹിതനായ പ്രതി ഭാര്യയുമായി വേര്‍പിരിഞ്ഞുകഴിയുകയാണ്. മുന്പും ഇയാള്‍ പൊതുസ്ഥലങ്ങളില്‍ നഗ്നതാപ്രദര്‍ശനം നടത്തിയിട്ടുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.