Click to learn more 👇

ബസിന്‍റെ പിന്‍ സീറ്റിലിരുന്ന് പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം; 75കാരന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍


 എടപ്പാള്‍: മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ബസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാധിക്രമം നടത്തിയ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു.

പാലക്കാട് ജില്ലയില്‍ തിരുമിറ്റക്കോട് നെല്ലിക്കാട്ടിരി സ്വദേശി കളത്തില്‍ പറമ്ബില്‍ ദിവാകരനാണ് ചങ്ങരംകുളം പൊലീസിന്‍റെ പിടിയിലായത്. ബസിന്‍റെ പിൻസീറ്റിലിരുന്ന പെണ്‍കുട്ടിയെ ഉപദ്രവിച്ച 75 കാരനെതിരെ പോക്‌സോ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

എടപ്പാള്‍ പട്ടാമ്ബി റോഡില്‍ ഓടുന്ന സ്വകാര്യ ബസ്സില്‍ തിങ്കളാഴ്ച രാവിലെ ഒമ്ബത് മണിയോടെയായിരുന്നു സംഭവം. 

മുന്നിലെ സീറ്റില്‍ ഇരുന്ന പെണ്‍കുട്ടിയെ പിൻ സീറ്റിലിരുന്ന ദിവാകരൻ ഉപദ്രവിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് ബസ്സ് നിര്‍ത്തി ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ ചങ്ങരംകുള പൊലീസെത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു. പോക്‌സോ ചുമത്തി കേസെടുത്ത പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.