Click to learn more 👇

ഒഐസിസി കാനഡ ദേശീയ കമ്മിറ്റിയും കാനഡ മലയാളി സമൂഹവും ചേർന്ന് ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു.


 കാനഡ∙ ഒഐസിസി കാനഡ ദേശീയ കമ്മിറ്റിയും കാനഡ മലയാളി സമൂഹവും ചേർന്ന് ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു.നയാഗ്ര ഫാൾസിലാണ് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണം ഒഐസിസി കാനഡ സംഘടിപ്പിച്ചത്.

കേരളത്തിലെ കോൺഗ്രസിനും ലോക മലയാളി സമൂഹത്തിനും തീരാനഷ്ടമാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗമെന്നും ഗാന്ധിജിയുടെ ആശയങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കി തന്റെ ജീവിതമാണ് തന്റെ സന്ദേശമെന്നു കാണിച്ചു തന്ന വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടിയെന്നും യോഗം വിലയിരുത്തി. ജാതിമത വർണ വിവേചനങ്ങൾക്ക് അപ്പുറത്തു മനുഷ്യനെ മനുഷ്യനായി കാണാൻ ശ്രമിച്ച വ്യക്തിയായിരുന്നു ഉമ്മൻ ചാണ്ടിയെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. 

തുടർന്ന് അദ്ദേഹത്തിന്റെ ചിത്രത്തിന് മുന്നിൽ ദീപം തെളിയിച്ചു. ജൂലൈ 21നു നയാഗ്ര ഫാൾസിലെ റമദാ ഹോട്ടലിൽ നടന്ന അനുശോചന യോഗത്തിൽ നൂറിലേറെ പേര് പങ്കെടുത്തു. നയാഗ്ര മേഖലയിലെ സാമുദായികം, സാംസ്കാരികം, കല, സ്പോർട്സ്, ബിസ്സിനെസ്സ് തുടങ്ങി എല്ലാ മേഖലയിൽ നിന്നുള്ള പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. 

നയാഗ്ര മലയാളി സമാജം പ്രസിഡണ്ട് ബൈജു പകലോമറ്റം, മലയാളി അസോസിയേഷൻ പ്രസിഡണ്ട് മനോജ് ഇടമന , യൂക്കോൺ മലയാളി സംഘടനാ കോഡയറക്ടർ അനുപോൾ , കാനഡയിലെ മത, സാമൂഹ്യ-സാംസ്കാരിക സംഘടനാ നേതാക്കൻമാരായ സെമിൻ ആന്റണി,ആസാദ് ജയൻ,മാത്യു തോമസ്, ജിൻസൺ ജോയി,ഷിജി ജോസഫ്, ഡെന്നി കണ്ണുകാടൻ, ഷാനു തൊടുകയിൽ, ആഷ്‌ലി ജോസഫ്  എന്നിവർ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് ചടങ്ങിൽ സംസാരിച്ചു.

ദേശീയ പ്രസിഡന്റ് പ്രിൻസ് കാലായിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേശീയ വൈസ് പ്രസിഡന്റ് റോബിൻ തോമസ് സ്വാഗതവും ദേശീയ ട്രഷറർ പോൾസൺ എൽദോസ് പുന്നക്കൽ  നന്ദിയും പറഞ്ഞു. ഒഐസിസി ഭാരവാഹികളായ ജിബു ജോൺ, അനു പോൾ, സൂർജിത് രാജേന്ദ്രൻ, മധു സിറിയക്, മാത്യു കുര്യൻ, അബിൻ ഷൈബു എന്നിവർ  പരിപാടിയ്ക്ക് നേതൃത്വം  നൽകി.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.