Click to learn more 👇

വളവില്‍ റോഡിലൂടെ തെന്നി നീങ്ങുന്ന ബസ്, നെഞ്ചിടിപ്പ് നിന്ന് പോകുന്ന കാഴ്ച; വീഡിയോ കാണാം


 കോഴിക്കോട്: കോഴിക്കോട് മുക്കത്തിനടുത്ത് മാടാമ്ബുറം വളവില്‍ ബസ് റോഡില്‍ തെന്നി നീങ്ങി. തെന്നി നീങ്ങിയ ബസ് റോ‍ഡിന് കുറുകെ നിന്നെങ്കിലും വന്‍ അപകടം ഒഴിവായി.

കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയിലാണ് സംഭവം. കഴിഞ്ഞ ഒരാഴ്ചക്കിടെ ആറാമത്തെ അപകടമാണ് ഇവിടെ ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം അപകടത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരുന്നു.

റോഡ് അശാസ്ത്രീയമായാണ് നിര്‍മ്മിച്ചതെന്നാണ് നാട്ടുകാരുടെ പരാതി. ബസ് തെന്നി നീങ്ങിയതിന് പിറകെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. നാട്ടുകാര്‍ റോഡ് ഉപരോധിച്ച്‌ പ്രതിഷേധിച്ചു.

 എത്രയും വേഗം ഈ വിഷയത്തില്‍ പരിഹാരം കണ്ടെത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യം ഉയര്‍ത്തിയിട്ടുള്ളത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.