Click to learn more 👇

മലപ്പുറത്ത് 34 കാരി 18 കാരനോടൊപ്പം ഒളിച്ചോടി; ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി


 4 മക്കളെ ഉപേക്ഷിച്ച്‌ 18കാരനായ കാമുകനൊപ്പം ഒളിച്ചോടിയ 34 വയസുകാരിക്കെതിരെ: പരാതിയുമായി ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനില്‍.

മലപ്പുറത്താണ് സംഭവം. മൂന്നര വയസുള്ള കുട്ടിയെ ഉള്‍പ്പെടെ ഉപേക്ഷിച്ചാണ് യുവതി കാമുകനൊപ്പം ഒളിച്ചോടിയത്.

ബിഹാര്‍ സ്വദേശി റഹീമാണ് ഭാര്യയ്ക്കും കാമുകനുമെതിരെ പോലീസില്‍ പരാതി നല്‍കിയത്. റഹീമിന്റെ ഭാര്യ നജ്മ കൂടെ ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശി രാജുവിനൊപ്പം പോയെന്നാണ് പരാതിയില്‍ പറയുന്നത്.

താഴെ ചേളാരിയിലെ ക്വാര്‍ട്ടേഴ്‌സിലായിരുന്നു റഹീമും ഭാര്യയും നാല് മക്കളും താമസിച്ചിരുന്നത്. റഹീം മാര്‍ബിള്‍ ജോലിക്കാരനാണ്. ഭാര്യ നജ്മ കുബ്ബൂസ് കമ്ബനിയിലെ ജോലിക്കാരിയാണ്.

രാജുവും കുബ്ബൂസ് കമ്ബനിയിലെ ജോലിക്കാരനാണ്. കഴിഞ്ഞ ദിവസമാണ് ഇവരെ രണ്ട് പേരെയും കാണാതായത്. ഇരുവരുടെയും ഫോണുകളും സ്വിച്ച്‌ ഓഫാണെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.