മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചു സംസാരിച്ച നടൻ വിനായകൻ അന്തസില്ലാത്തവനെന്ന് നടനും എംഎൽഎയുമായ കെ ബി ഗണേഷ് കുമാർ. വളരെ ദൗർഭാഗ്യകരവും ലജ്‌ജാകരവുമായ പ്രവർത്തിയാണ് വിനായകൻ ചെയ്തത്. ഇത്തരക്കാരെ കലാകാരന്മാരുടെ കൂട്ടത്തിൽ പെടുത്താതെ ലഹരിയടിച്ച് റോഡിൽ കിടക്കുന്നവരുടെ കൂട്ടത്തിൽ പെടുത്തണമെന്ന് ഗണേഷ് കുമാർ പറയുന്നു.
സ്വന്തം അച്ഛൻ തന്നെ ചത്തു എന്ന് പറയുന്നയാളുടെ സംസ്കാരം എത്ര നിലവാരം കുറഞ്ഞതാണ്. ആര് എന്തു സഹായത്തിനു ചെന്നാലും പാർട്ടി നോക്കാതെ ഇറങ്ങിത്തിരിക്കുന്ന ആളാണ് ഉമ്മൻചാണ്ടി. അദ്ദേഹത്തെക്കുറിച്ച് സമൂഹത്തിന് യാതൊരു ഉപകാരവുമില്ലാത്ത ഒരാൾക്ക് പറയാൻ ഒരു യോഗ്യതയുമില്ല. ഉമ്മൻ ചാണ്ടിയുടെ മക്കൾ മാന്യതയുള്ളതുകൊണ്ടാണ് കേസ് വേണ്ടെന്ന് പറയഞ്ഞത്.
പക്ഷേ ഇത്തരക്കാരെ വെറുതെ വിടാതെ പൊലീസ് കേസെടുക്കയോ കോടതി നേരിട്ട് ഇടപെട്ട് കേസെടുക്കുകയോ വേണമെന്ന് കെ.ബി. ഗണേഷ് കുമാർ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പറയുന്നു. വീഡിയോ കാണാം