സൂക്ഷിച്ച്‌ കഴിച്ചില്ലെങ്കില്‍ കപ്പ മരണത്തിലേക്ക് നയിക്കും!! ഇങ്ങനെയാണോ മരച്ചീനി വേവിക്കുന്നത്?


 മലയാളിയുടെ പ്രിയഭക്ഷണമാണ് കപ്പ അല്ലെങ്കില്‍ മരച്ചീനി. വേവിച്ചും പുഴുക്കായും വറുത്തുമൊക്കെ അകത്താക്കാറാണ് പതിവ്.

പണ്ട് കാലത്ത് പട്ടിണി അകറ്റാനാണ് കപ്പ കഴിച്ചിരുന്നതെങ്കില്‍ ഇന്ന് ഫെവ് സ്റ്റാര്‍ ഹോട്ടലുകളില്‍ പോലും കപ്പ താരമാണ്. ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ ചെയ്യുന്നുണ്ട് കപ്പ. എന്നിരുന്നാലും കപ്പ കഴിക്കുമ്ബോള്‍ അല്‍പം ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. സൂക്ഷിച്ച്‌ കപ്പ പാകം ചെയ്തില്ലെങ്കില്‍ ഒരുപക്ഷേ മരണത്തിലേക്ക് പോലും നയിച്ചേക്കാം.

കപ്പ പാകം ചെയ്യുമ്ബോള്‍ വെള്ളം ഊറ്റി കളയുന്നതെന്തിനെന്ന് ആലോചിച്ചിട്ടുണ്ടോ? സയനൈഡ് പോലെ മാരകമായ വിഷം അടങ്ങിയിട്ടുള്ള ഒന്നാണ് കപ്പ. അതുകൊണ്ടാണ് കപ്പ വെള്ളത്തിലിട്ട് വേവിക്കുന്നതും വെള്ളം ഊറ്റി കളയുന്നതും. പച്ചക്കപ്പ കളിക്കുമ്ബോള്‍ പലര്‍ക്കും വയറുവേദന എടുക്കാറുണ്ട്. ഇത് കപ്പയില്‍ അടങ്ങിയിരിക്കുന്ന വിഷാംശം മുഴുവനായി പോകാത്തത് കൊണ്ടാണ്.

മരച്ചീനിയില്‍ സയനോജെനിക് ഗ്ലൂക്കോസൈഡുകള്‍ ആയ ലിനമാറിനും ലോട്ടാസ്റ്റാര്‍ലിനും ഉണ്ട്. കപ്പയില്‍ ഉള്ള എൻസൈമാണ് മാരക വിഷമായ ഹൈഡ്രജൻ സയനൈഡ് ആക്കി മാറ്റുന്നത്. ഹൈഡ്രജൻ സയനൈഡ് ദ്രാവക രൂപത്തിലും, വാതക രൂപത്തിലും മരച്ചീനിയില്‍ രൂപപ്പെടും. കപ്പയിലെ സയനൈഡിന്റെ അളവിന് അനുസരിച്ച്‌ കയ്പ്പ് കൂടുന്നു.

കപ്പയുടെ തൊലിക്കിടയില്‍ ലിനാമാരിൻ എന്നൊരു ഘടകമുണ്ട്. ഇതില്‍ ഹൈഡ്രജൻ സയനൈഡും അടങ്ങിയിരിക്കുന്നു. സാധാരണയായി പലരും വെള്ളം എടുത്ത് അതിലാണ് കപ്പയിട്ട് വേവിക്കുന്നത്. എന്നാല്‍ ഇങ്ങനെയല്ല കപ്പ വേവിക്കേണ്ടതെന്നാണ് പറയുന്നത്. മറിച്ച്‌, തിളക്കുന്ന വെള്ളത്തിലിട്ട് വേണെ കപ്പ വേവിക്കാൻ.

നല്ലതുപോലെ തിളച്ച ശേഷം രണ്ടോ മൂന്നോ തവണ വെള്ളം ഊറ്റി കളയുന്നതും നല്ലതാണ്. ഇങ്ങനെ കപ്പയുടെ വിഷാംശം മുഴുവൻ ഊറ്റി കളഞ്ഞിട്ട് കഴിച്ചാല്‍ കപ്പ ആരോഗ്യത്തിന് ഗുണം ചെയ്യും.

പാകം ചെയ്താലും കപ്പയിലെ വിഷാംശം മുഴുവൻ മാറുന്നില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതുകൊണ്ടാണ് പലരിലും കപ്പ കഴിച്ച്‌ കഴിഞ്ഞാല്‍ വയര്‍ വീര്‍ത്ത പോലെ തോന്നുന്നത്. ഇത് കപ്പയിലെ വിഷം പൂര്‍ണമായും വിട്ടുമാറാത്ത കൊണ്ടാണ്. സ്ഥിരമായി കപ്പ കഴിച്ചാല്‍ ഈ വിഷാംശം ശരീരത്തിലെത്തി വൃക്ക, പാൻക്രിയാസ് പോലുള്ള ആന്തരിക അവയവങ്ങള്‍ക്ക് ദോഷം ചെയ്യും.

പ്രമേഹമുള്ളവര്‍ കപ്പ ഒഴിവാക്കേണ്ടതാണ്. ഗ്ലൈസമിക് ഇൻഡെക്‌സ് എന്ന ഘടകമാണ് പ്രമേഹ സൂചകമായി മാറുന്നത്. രക്തത്തിലെ ഗ്ലൂക്കോസ് ഉയരുമ്ബോഴാണ് പ്രമേഹ സാദ്ധ്യതയും വര്‍ദ്ധിക്കുന്നത്. തൈറോയ്ഡ് വര്‍ദ്ധിപ്പിക്കുന്നതിലും കപ്പ വില്ലനാണ്. മീനിനോ ഇറച്ചിയ്‌ക്കോ ഒപ്പം കപ്പ കഴിക്കണമെന്നാണ് പറയാറ്. ഇതില്‍ അടങ്ങിയിരിക്കുന്ന നൈട്രേറ്റുകള്‍ കപ്പയിലെ വിഷത്തിനെ ഇല്ലാതാക്കാൻ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. പ്രോട്ടീനടങ്ങിയ ഭക്ഷണത്തിനൊപ്പവും കപ്പ കഴിക്കുന്നത് ഉത്തമമാണ്. വൻ പയര്‍, ചെറുപയര്‍ നിലക്കടല എന്നിവയ്‌ക്കൊപ്പം കഴിക്കുന്നത് നല്ലതാണ്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.