Click to learn more 👇

'പലരും ആ ബന്ധത്തെ വളച്ചൊടിച്ചു, നല്ല ബന്ധങ്ങള്‍ ഉയരങ്ങള്‍ കീഴടക്കാന്‍ സഹായിക്കും'; മഞ്ജുവിന്റെ നിഴലായ ബിനീഷ്!


 നന്നേ ചെറുപ്പത്തില്‍ മലയാള സിനിമയില്‍ നിന്നും ആദ്യ ഇന്നിംഗിസിന് വിട പറയുമ്ബോള്‍ മഞ്ജു വാര്യര്‍ എന്ന താരം മലയാളി സിനിമാ പ്രേക്ഷകരുടെ മനസില്‍ നേടിയെടുത്ത സ്ഥാനം വളരെ വലുതായിരുന്നു.

കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലാണ് മഞ്ജു തന്റെ കരിയറിന്റെ ആദ്യ പാദത്തിന് വിരാമം കുറിച്ചത്.

പിന്നീട് വീട്ടമ്മയും കുടുംബിനിയുമായി ജീവിച്ച 15 വര്‍ഷങ്ങള്‍.... ശേഷം 2014ല്‍ ഹൗ ഓള്‍‌ഡ് ആര്‍ യുവിലൂടെ രണ്ടാം വരവ്. മഞ്ജു വാര്യര്‍ തിരികെ വരുന്നുവെന്ന പ്രഖ്യാപനം വന്നത് മുതല്‍ മലയാളി ആ പ്രതിഭാശാലിയെ വീണ്ടും വെള്ളിത്തിരയില്‍ കാണാൻ ആകാംഷയിലായിരുന്നു.

പക്ഷെ പഴയ ബോള്‍ഡ് മഞ്ജുവിനെയായിരുന്നില്ല ആരാധകര്‍ കണ്ടത്. വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച മേഖലയിലേക്ക് തിരികെ എത്തിയിട്ടും മഞ്ജുവിന്റെ സംസാരത്തില്‍ അടക്കം ഒരു ഭയം നിഴലിക്കുന്നുണ്ടായിരുന്നു.

താൻ മാറി നിന്ന കുറച്ച്‌ വര്‍ഷങ്ങള്‍ക്കുള്ളില്‍ മലയാള സിനിമ അടിമുടി മാറിയെന്നും താൻ എല്ലാം ആദ്യം മുതല്‍ നിരീക്ഷിച്ച്‌ മനസിലാക്കുകയാണെന്നുമാണ് അന്ന് മഞ്ജു അഭിമുഖങ്ങളില്‍ സംസാരിക്കവെ പറഞ്ഞത്.

പിന്നീട് യൂത്തിന് വെല്ലുവിളിക്കുന്ന രീതിയില്‍ മഞ്ജു അടിമുടി മാറി. ലുക്കിലും സ്റ്റൈലിലും സംസാരത്തിലും സിനിമയുടെ തെരഞ്ഞെടുപ്പിലും മഞ്ജു യുവതാരങ്ങളെ കടത്തിവെട്ടി. സോഷ്യല്‍മീഡിയ പേജുകളിലും സജീവമായി. തമിഴിലേക്കും ചേക്കേറി ധനുഷ്, അജിത്ത് പോലുള്ള സൂപ്പര്‍ താരങ്ങളുടെ നായികയായി.

വിവാഹത്തിന് ശേഷം അഭിനയത്തിലേക്ക് തിരികെ എത്തി തന്റെ സ്റ്റാര്‍‌ഡത്തിന്റെ വാല്യു മഞ്ജുവിനെപ്പോലെ ഉയര്‍ത്തിയ മറ്റൊരു അഭിനേത്രി ഉണ്ടോയെന്നത് പോലും സംശയമാണ്. അതുകൊണ്ടാണല്ലോ ഇടവേളകള്‍ക്ക് ശേഷം തിരികെ എത്തിയിട്ടും ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാല്‍ മഞ്ജു വാര്യര്‍ ആണെന്ന് മലയാളി തറപ്പിച്ച്‌ പറയുന്നത്.

ഹൗ ഓള്‍‌ഡ് ആര്‍ യു മുതല്‍ വെള്ളരിപ്പട്ടണം വരെയുള്ള സിനിമാ ജീവിതത്തിലും വ്യക്തി ജീവിതത്തിലും മഞ്ജുവിന്റെ നിഴലായി ഒപ്പം സഞ്ചരിക്കുന്നത് സംരംഭകൻ കൂടിയായ ബിനീഷ് ചന്ദ്രയാണ്. എല്ലാ യാത്രയിലും മഞ്ജുവിനൊപ്പം ബീനിഷുണ്ട്. ഇന്ന് കാണുന്ന മഞ്ജുവിനെ മലയാളിക്ക് സമ്മാനിച്ചതില്‍ ഒരു പ്രധാന പങ്ക് ബിനീഷിനുമുണ്ട്.

വെറുമൊരു പ്രൈവറ്റ് സെക്രട്ടറി എന്നതിനപ്പുറം ഇരുവര്‍ക്കും ഇടയില്‍ ഒരു സഹോദരസ്നേഹം വളരുന്നുണ്ട്. മഞ്ജുവിന്റെ സംസാരത്തില്‍ നിന്ന് പോലും അത് വ്യക്തമാണ്. അടുത്തിടെ നടൻ അജിത്തിനൊപ്പം സ്വപ്നതുല്യമായ ലഡാക്ക് ബൈക്ക് റൈഡിങ് യാത്ര മഞ്ജുവിന് സാധ്യമായത് പോലും ബിനീഷ് ചന്ദ്രന്റെ പിന്‍ബലത്തിലാണ്.

താരത്തിന്റെ കാര്യങ്ങള്‍ എല്ലാം കോര്‍ഡിനേറ്റ് ചെയ്യുന്നത് ബിനീഷ് ചന്ദ്രയാണ്. നല്ല ബന്ധങ്ങള്‍ കൂടെ ഉണ്ടാകുമ്ബോള്‍ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കുമെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് മഞ്ജു-ബിനീഷ് സൗഹൃദം. കാര്യങ്ങള്‍‌ ഇങ്ങനെയൊക്കെ ആണെങ്കിലും പലരും മഞ്ജു-ബീനിഷ് ബന്ധത്തെ ദുഷിച്ച്‌ പറയാനും ഒരു കാലത്ത് ശ്രമിച്ചിരുന്നു.

ദേശീയ പുരസ്‌കാര ജേതാവായ ഒരു മലയാള സംവിധായകനാണ് ബിനീഷുമായുള്ള മഞ്ജുവിന്റെ ബന്ധത്തെ തെറ്റായി വ്യാഖ്യാനിച്ചത്. ബിനീഷിന്റെ തടവറയിലാണ് മഞ്ജു എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. തന്റെ പ്രണയം മഞ്ജു നിരസിച്ചതിന്റെ ദേഷ്യത്തിലാണ് മഞ്ജു-ബിനീഷ് സൗഹൃദത്തെ ആ സംവിധായകൻ അന്ന് കുറ്റപ്പെടുത്തിയത്.

പക്ഷെ മഞ്ജു അതൊന്നും കാര്യമായി എടുത്തില്ല. മലയാളികളും പൊള്ളയായ അത്തരം വാക്കുകളെ വിശ്വസിക്കാൻ തയ്യാറായിരുന്നില്ല. കണ്‍മുന്നില്‍ വളര്‍ന്ന താരത്തെ അതിവേഗത്തില്‍ കഴമ്ബില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് തളര്‍ത്താൻ നോക്കിയാല്‍ സിനിമാപ്രേമികള്‍ കൈകെട്ടി നോക്കിയിരിക്കില്ലല്ലോ. കാരണം മഞ്ജുവിനെ കുടുംബാംഗത്തെപോലെയാണ് മലയാളി സ്നേഹിക്കുന്നത്.

മഞ്ജുവിന്റെ മനോഹര ചിത്രങ്ങള്‍ കാമറയില്‍ പകര്‍ത്തുന്നതും ബിനീഷ് ചന്ദ്ര തന്നെയാണ്. അടുത്തിടെ തന്റെ ട്രാവല്‍ പാട്നര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ മഞ്ജു സോഷ്യല്‍മീഡിയയില്‍ നന്ദി കുറിപ്പോടെ പങ്കുവെച്ചപ്പോഴാണ് ബിനീഷ് വീണ്ടും മഞ്ജുവിന്റെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.