Click to learn more 👇

വരും മണിക്കൂറിൽ എല്ലാ ജില്ലയിലും കനത്ത മഴ സാധ്യത; ചക്രവാതച്ചുഴിയും ന്യൂനമർദ പാത്തിയും ഭീഷണി


 തിരുവനന്തപുരം: കേരളത്തിൽ ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മൺസൂൺ പാത്തി (Monsoon Trough) അതിന്റെ സാധാരണ സ്ഥാനത്തത് നിന്ന് തെക്കോട്ടു മാറി സ്ഥിതി ചെയ്യുകയാണ്. തെക്കൻ ഗുജറാത്ത്  തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂനമർദ പാത്തി (Off -Shore trough) നിലനിൽക്കുന്നുണ്ട്. ചക്രവാതച്ചുഴി നിലവിൽ ജാർഖണ്ഡിന് മുകളിൽ നിലനിൽക്കുകയാണ്.

വടക്കു കിഴക്കൻ അറബിക്കടലിൽ ഗുജറാത്ത്‌ തീരത്തിനു സമീപം മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. കേരളത്തിൽ ഇന്ന് (08  ജൂലൈ 2023)  വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ  ശക്തമായ  മഴക്കും (Heavy Rainfall) സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാ​ഗം അറിയിച്ചു. തുടർന്ന് മഴയുടെ തീവ്രത കുറയാനാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അല‌ർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. വരും മണിക്കൂറിൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.