Click to learn more 👇

'തൊട്ടു... തൊട്ടില്ല... വെള്ളത്തിൽ ഒരു ഓട്ട മത്സരം ...' മാനിനെ പിടിക്കാനെത്തുന്ന മുതലയുടെ വൈറല്‍ വീഡിയോ കാണാം


 സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടാറുള്ളത് മൃഗങ്ങളുടെ വീഡിയോകളാണ്.

പലപ്പോഴും ഇവയുടെ ഇരപിടുത്തവും സാഹസികമായ രക്ഷപെടലുകളുമാണ് കാഴ്ചക്കാരില്‍ അമ്ബരപ്പും ആകാംക്ഷയുമുണ്ടാക്കുന്നത്.

ഇപ്പോഴിതാ ഇന്ത്യൻ നടിയും സംവിധായികയും നിര്‍മ്മാതാവും ടോക്ക് ഷോ അവതാരകയുമായ സിമി ഗേര്‍വാള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച അത്തരമൊരു വീഡിയോയാണ് കാഴ്ചക്കാരില്‍ ആകാംക്ഷയുണ്ടാക്കുന്നത്. വീഡിയോയില്‍ വെള്ളത്തിലൂടെ അതിവേഗത്തില്‍ ഓടുകയും പിന്നീട് നീന്തുകയും ചെയ്യുന്ന മാനിനെ കാണാം. ഇതിനിടയില്‍ വെള്ളത്തില്‍ പൊങ്ങിവരുന്ന രണ്ടു കണ്ണുകളാണ് കാഴ്ചക്കാരില്‍ ആകാംക്ഷ ജനിപ്പിക്കുന്നത്.

പൊങ്ങി വരുന്ന ആ കണ്ണുകള്‍ മുതലയുടേതാണെന്ന് പിന്നീട് വ്യക്തമാകുന്നുണ്ട്.

ക്യാമറയില്‍ പിന്നീട് കാണുന്നത് മാനിനെ പിടിക്കാന്‍ അതിവേഗത്തില്‍ നീന്തി വരുന്ന മുതലയെയാണ്. തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ മാനിന്റെയടുത്ത് മുതലയെത്തുന്നുണ്ട്. ഇതൊന്നുമറിയാതെയാണ് മാന്‍ നീന്തുന്നത്.

കാലില്‍ ചെറുതായി മുതല പിടിക്കുമ്ബോഴാണ് തന്റെ പിന്നിലുള്ള ആപത്തിനെക്കുറിച്ച്‌ മാന്‍ മനസ്സിലാക്കുന്നത്. പിന്നീട് സര്‍വ്വശക്തിയും പ്രയോഗിച്ച്‌ നീന്തിയും കുതിച്ചു ചാടിയും മാന്‍ കരയിലേക്ക് ഓടിക്കയറി രക്ഷപെടുന്നതും വീഡിയോയിലുണ്ട്. 

Post by @malayali.speaks
View on Threads

ശ്വാസമടക്കി പിടിച്ചു മാത്രമേ ഏതൊരാള്‍ക്കും ഈ വീഡിയോ കാണാന്‍ കഴിയൂ. വീഡിയോ പകര്‍ത്തുന്നവരും മാന്‍ രക്ഷപെടുന്ന സമയത്ത് ദീര്‍ഘനിശ്വാസം വിടുന്നതും സന്തോഷത്തോടെ ശബ്ദമുണ്ടാക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.