കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന സംവിധായകൻ സിദ്ദിഖ് ലാൽ അന്തരിച്ചു.
കരൾ രോഗം ഗുരുതരമായതോടെ കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലായിരുന്നു. എഗ്മോ സപ്പോർട്ടിലായിരുന്നു ജീവൻ നിലനിർത്തിയത്. കരൾ സംബന്ധമായ രോഗത്തിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ മാസം പത്തിനാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇതിനിടയിൽ ന്യുമോണിയ ബാധിച്ചത് അദ്ദേഹത്തിൻറെ ആരോഗ്യവസ്ഥയെ കൂടുതൽ വഷളാക്കി. കഴിഞ്ഞ ദിവസം ഹൃദയാഘാതം കൂടി സംഭവിച്ചപ്പോൾ നില വീണ്ടും വഷളാകുകയായിരുന്നു എന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞു 3 മണിയോടെയാണ് സിദ്ദിഖിന് ഹൃദയാഘാതം ഉണ്ടായത്. ഇന്ന് രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ദിഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തിയിരുന്നു.