കലൂരില്‍ ഹോട്ടല്‍ മുറിയിലെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊലപാതകത്തിന് പിന്നിലെ കാരണം സംബന്ധിച്ച് വീണ്ടും മൊഴിമാറ്റിയിരിക്കുകയാണ് നൗഷൂദ്.
രേഷ്മയോട് ബന്ധത്തില്‍ നിന്ന് പിൻമാറാൻ നൗഷൂദ് ആവശ്യപ്പെട്ടുവെന്നും ബന്ധത്തില്‍ നിന്ന് പിന്മാറാൻ രേഷ്മ വിസമ്മതിച്ചുവെന്നും നൗഷൂദ് പറയുന്നു. വേണമെങ്കില്‍ തന്നെ കൊന്നുകൊള്ളാൻ രേഷ്മ നൗഷൂദിനോട് പറഞ്ഞു. ഇതോടെയാണ് വീട്ടില്‍ വാങ്ങി സൂക്ഷിച്ച കത്തി ഉപയോഗിച്ച് നൗഷൂദ് രേഷ്മയെ കുത്തിയത്. രേഷ്മയും നൗഷൂദും തമ്മിലുള്ള സംഭാഷണം നൗഷൂദിന്റെ ഫോണില്‍ നിന്നും പൊലീസ് കണ്ടെത്തി. രേഷ്മ തനിക്കെതിരെ മന്ത്രവാദം ചെയ്തു എന്നും നൗഷൂദ് കുറ്റപ്പെടുത്തി.
തന്റെ ആരോഗ്യപ്രശ്നങ്ങള്‍ സുഹൃത്തുക്കളുമായി പങ്കുവെച്ച് കളിയാക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നൗഷൂദിന്റെ ഇന്നലത്തെ വെളിപ്പെടുത്തല്‍. കൊലപ്പെടുത്തണമെന്ന് ഉദ്ദേശത്തോടെയാണ് രേഷ്മയെ വിളിച്ചു വരുത്തിയതെന്ന് പ്രതി നൗഷൂദ് മൊഴി നല്‍കിയിരുന്നു. കഴുത്തിലെ ഞരമ്ബ് മുറിഞ്ഞതാണ് രേഷ്മയുടെ മരണകാരണം.
ചങ്ങനാശ്ശേരി സ്വദേശിനി രേഷ്മയെ കഴിഞ്ഞ ദിവസം രാത്രി 10.45നാണ് എളമക്കരയിലെ റൂമില്‍ നൗഷൂദ് കുത്തി കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട യുവതിയും യുവാവുമായി മൂന്നുവര്‍ഷമായി പ്രണയത്തിലായിരുന്നു. രേഷ്മയുമായി പ്രതി പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാം വഴിയാണ്. മുറിയില്‍ വച്ചുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് യുവാവ് യുലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. പ്രതിയെ എറണാകുളം നോര്‍ത്ത് പൊലീസാണ് കസ്റ്റഡിയില്‍ എടുത്തത്. നൗഷാദ് കൊച്ചിയിലെ ഓയോ റൂംസിലെ ജീവനക്കാരനായിരുന്നു. കൊലപാതക വിവരം വിളിച്ചു പറഞ്ഞത് ജോലി ചെയ്തിരുന്ന ഹോട്ടലിന്റെ ഉടമയുടെ മരുമകനോടാണ്. പ്രതി നൗഷാദ് മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറയുന്നു.