മകളെ തോളിലേറ്റി പോകുകയായിരുന്ന യുവാവിനെ പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ച് കൊല്ലാന്‍ ശ്രമം. ഗുരുതര പരിക്കേറ്റ യുവാവ് അപകടനില തരണം ചെയ്തിട്ടില്ല.
യുവാവിന്റെ തോളിലുണ്ടായിരുന്ന ഒന്നരവയസ്സുള്ള മകള്‍ക്ക് നിസാര പരിക്കേറ്റു. വെടിവെച്ച താരീഖ് എന്നയാളടക്കം 2 പേര്‍ പിടിയിലായിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ ഷഹാജഹാന്‍പൂരിലെ ബാബുസായ് ഏരിയയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഇതിന്റെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. 28കാരനായ ഷുഹൈബ് എന്ന യുവാവാണ് ആക്രമണത്തിനിരയായത്.
മകളെ തോളില്‍വെച്ച് റോഡിലൂടെ നടന്നുവരികയായിരുന്നു യുവാവ്. ഇതിനിടെ എതിരെ നിന്നും രണ്ടു യുവാക്കള്‍ ബൈക്കിലെത്തി. മറ്റൊരു യുവാവ് നടന്നുവന്ന് ഷുഹൈബിന് തൊട്ടുമുന്നിലെത്തിയപ്പോള്‍ തോക്കെടുത്ത് മുഖത്തേക്ക് വെടിവെക്കുകയായിരുന്നു. തുടര്‍ന്ന് അക്രമി ഓടി ബൈക്കില്‍ കയറി കടന്നുകളഞ്ഞു. ശബ്ദം കേട്ട് പരിസരവാസികള്‍ ഓടിക്കൂടുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ പൊലീസ് കേസെടുത്തു. സംഭവത്തിലുള്‍പ്പെട്ട മൂന്നാമനുവേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
താരീഖിന്റെ സഹോദരനുമായി നേരത്തെ വിവാഹമുറപ്പിച്ച യുവതിയെ ആണത്രെ വെടിയേറ്റ ഷുഹൈബ് വിവാഹം കഴിച്ചത്. വിവാഹമുറപ്പിച്ച ശേഷം യുവതി പിന്മാറുകയും പിന്നീട് ഷുഹൈബിനെ വിവാഹം കഴിക്കുകയുമായിരുന്നു. ഇതാണ് താരീഖിനെ ക്രൂരകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്
ShahaJahanPur: Heart-wrenching incident
— زماں (@Delhiite_) August 14, 2023
Shoaib (28) was carrying his daughter on his shoulder, the assaiIant came and shøt him in the head from point-blank range.
Shoaib has been referred to Delhi for better treatment... Prayers needed. pic.twitter.com/WfYdMRoWya