Click to learn more 👇

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം, യുവതിയില്‍ നിന്ന് കൈക്കലാക്കിയത് ലക്ഷങ്ങളുടെ സ്വര്‍ണം, വീട്ടില്‍ വിളിച്ചുവരുത്തി ദേഹോപദ്രവമേല്‍പ്പിച്ചു; മീശ വിനീത് വീണ്ടും കുടുങ്ങിയത് ഇങ്ങനെ.


 

തിരുവനന്തപുരം: മീശ വിനീതിനെതിരെ ഇക്കുറിയും പരാതിയുമായെത്തിയത് ഇൻസ്റ്റഗ്രാം ആരാധിക. മീശയുടെ ഇൻസ്റ്റഗ്രാം ആരാധികയായ യുവതിയില്‍ നിന്നും ആറ് പവൻ സ്വര്‍ണമാണ് മീശ വിനീത് പണയം വെക്കാനായി വാങ്ങിയത്.

തിരുവനന്തപുരം സ്വദേശിനിയായ യുവതി ഒരുമാസം മുമ്ബ് നല്‍കിയ സ്വര്‍ണം അടുത്തിടെ തിരികെ ആവശ്യപ്പെട്ടിരുന്നു. സ്വര്‍ണം നല്‍കാമെന്ന് പറഞ്ഞ് വിനീത് യുവതിയെ വിളിച്ചുവരുത്തുകയും സ്വന്തം വീട്ടിലെത്തിച്ച്‌ മര്‍ദ്ദിക്കുകയുമായിരുന്നു.

ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. താനുള്ള സ്ഥലത്തുവന്നാല്‍ ആഭരണങ്ങള്‍ തിരികെ നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ യുവതിയെ വീട്ടിലേക്ക് വിളിച്ചത്. കിളിമാനൂരെത്തിയ യുവതിയെ ബൈക്കില്‍ കയറ്റിയാണ് വിനീത് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയത്. വീട്ടിലെത്തിച്ച യുവതിയെ ഇയാള്‍ ദേഹോപദ്രവമേല്‍പ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് യുവതി കിളിമാനൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ പൊലീസ് വിനീതിനെ പിടികൂടുകയായിരുന്നു. പ്രതിയെ അറസ്റ്റു രേഖപ്പെടുത്തി ഇന്ന് കോടതിയില്‍ ഹാജരാക്കും. മോഷണം, പീഡനം അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് വിനീത്.

കാറും സ്കൂട്ടറും ഉള്‍പ്പെടെ മോഷണത്തിന് കന്റോണ്‍മെന്റ്, കല്ലമ്ബലം, നഗരൂര്‍, മംഗലപുരം സ്റ്റേഷനുകളിലും അടിപിടി നടത്തിയതിന് കിളിമാനൂരിലും ഉള്‍പ്പെടെ പന്ത്രണ്ടോളം കേസുകള്‍ വിനീതിന്റെ പേരിലുണ്ട്. യുവതിയുടെ പരാതിയില്‍ 294(b), 323, 324, 506, 354 ഐപിസി വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.