ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ തൂങ്ങിമരിച്ച നിലയില്‍. കോഴിക്കോട് മുക്കം സ്വദേശി മുസ്തഫയാണ് മരിച്ചത്.
ഇന്നലെ മുഷ്തഫ ഭാര്യ ജമീലയെ വെട്ടി പരിക്കേപ്പിച്ചിരുന്നു. സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ട ഇയാള്‍ക്കായി തെരച്ചില്‍ നടത്തുന്നതിനിടെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജമീല ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. മുസ്തഫയെ കാഞ്ഞിരമുഴി എന്ന സ്ഥലത്താണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാത്രിയായിരുന്നു ഞെട്ടിക്കുന്ന സംഭവം. തര്‍ക്കത്തിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് വിവരം. പൂളപ്പൊയില്‍ സ്വദേശി പൈറ്റൂളിചാലില്‍ മുസ്തഫയാണ് ഭാര്യ ജമീലയെ വെട്ടിയത്. മുസ്തഫ നടത്തിയിരുന്ന ഹോട്ടലില്‍ വച്ചായിരുന്നു അതിക്രമം.