Click to learn more 👇

കണ്ണൂരിൽ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: നാലംഗ സംഘം കാറിലേക്ക് വലിച്ചു കയറ്റാൻ ശ്രമിച്ചു; വീഡിയോ


 സ്കൂളിലേക്ക് പോകുന്നതിനിടെ ഇടവഴിയില്‍ വച്ച്‌ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കാറിലെത്തിയ നാലംഗ സംഘമാണ് കുട്ടിയെ പിടികൂടി കൊണ്ടുപോകാൻ ശ്രമിച്ചത്.

എന്നാല്‍, കുതറി മാറിയ പെണ്‍കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.

കണ്ണൂര്‍ കക്കാട് നിന്ന് പള്ളിക്കുന്നിലേക്ക് പോകുന്ന ഇടവഴിയില്‍ വച്ചാണ് സംഭവം. സ്കൂള്‍ യൂണിഫോമിലായിരുന്നു പെണ്‍കുട്ടിയെ കാറിലുണ്ടായിരുന്ന നാലുപേര്‍ പിടിച്ച്‌ വലിച്ച്‌ കാറിലേക്ക് ഇടാൻ ശ്രമിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന നാല് പേരും മുഖംമൂടി ധരിച്ചിരുന്നു. ഈ സമയത്ത് സമീപത്ത് ആളുകളുണ്ടായിരുന്നില്ല. എതിര്‍ ദിശയില്‍ ഓട്ടോറിക്ഷ വന്നുവെന്നും ഇത് കണ്ട് കാര്‍ തിരികെ പോയെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

പേടിച്ചോടിയ പെണ്‍കുട്ടിയോട് സമീപത്തുണ്ടായിരുന്ന കടയുടമ സമാധാനിപ്പിച്ച്‌ വിവരം ചോദിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.