Click to learn more 👇

വിവാഹത്തിന് ഒരുങ്ങാന്‍ ബ്യൂട്ടി പാര്‍ലറില്‍ പോയ വധു മുഹൂര്‍ത്തത്തിന് മുമ്ബ് ഒളിച്ചോടി; താലി കെട്ടാന്‍ മണ്ഡപത്തില്‍ കാത്തിരുന്ന് വരന്‍


 

തിരുവനന്തപുരം: മുഹൂര്‍ത്തത്തിന് തൊട്ടുമുമ്ബ് വധു ഒളിച്ചോടിയതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി. തിരുവനന്തപുരം കല്ലമ്ബലത്താണ് സംഭവം.

കല്ലമ്ബലം വടശേരിക്കോണം സ്വദേശിയായ യുവതിയുടെയും ഇടവ സ്വദേശിയായ യുവാവിന്റെയും വിവാഹമായിരുന്നു നടക്കേണ്ടിയിരുന്നത്. ആറ് മാസത്തിന് മുമ്ബായിരുന്നു ഇവരുടെ വിവാഹ നിശ്ചയം.

ഇന്നലെ രാവിലെ മുതല്‍ ഇരുകുടുംബങ്ങളില്‍ നിന്ന് ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ വിവാഹത്തിനായി ഓഡിറ്റോറിയത്തിലെത്തിയിരുന്നു. എന്നാല്‍ ബ്യൂട്ടി പാര്‍ലറില്‍ പോയിരുന്ന കല്യാണപ്പെണ്ണിനെ മുഹൂര്‍ത്ത സമയമായിട്ടും കാണാതെ വന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ഒളിച്ചോടിയ വിവരം അറിയുന്നത്. വിവരം അറിഞ്ഞ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കുഴഞ്ഞു വീണു.

വധു മുങ്ങിയതറിഞ്ഞതിന് പിന്നാലെ വരന്റെയും പെണ്‍കുട്ടിയുടെയും ബന്ധുക്കള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെങ്കിലും സംഘര്‍ഷമുണ്ടായില്ല. ഇവര്‍ പിന്നീട് വീട്ടിലേക്ക് മടങ്ങി. ബന്ധുക്കള്‍ കല്ലമ്ബലം പൊലീസില്‍ വിവരമറിയിച്ചെങ്കിലും ഇത് സംബന്ധിച്ച്‌ ആരും പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കല്യാണത്തിനായി ഒരുക്കിയ വിഭവസമൃദ്ധമായ സദ്യയും പാഴായി.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.