Click to learn more 👇

കൂളായി മോഷണം; പൊതിരെ തല്ലി കടയുടമ ; വൈറൽ വീഡിയോ കാണാം


 പെട്ടന്ന് ആരെങ്കിലും ആക്രമിച്ച്‌ മോഷണം നടത്താൻ ശ്രമിച്ചാല്‍ ആരായാലും ഭയന്ന് പോകും. എന്നാല്‍ അത്തരത്തില്‍ ഒരു കട കൊള്ളയടിക്കാന്‍ വന്ന കള്ളനെ പിടികൂടി പൊതിരെ തല്ലുന്ന വീഡിയോയാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

യുഎസിലെ കാലിഫോര്‍ണിയയിലാണ് സംഭവം നടന്നത്.

വലിയൊരു ബക്കറ്റിനുള്ളിലേക്ക് കടയിലെ സാധനങ്ങള്‍ മോഷ്ടാവ് എടുത്തിടുന്നതിനിടെയാണ് കടയുടമ എത്തുന്നത്. ഉടമയെ കണ്ടിട്ടും അല്‍പം പോലും ഭയമില്ലാതെ കൊള്ളയടിക്കല്‍ തുടര്‍ന്ന മോഷ്ടാവിനെ തനിക്കാവുംവിധം പിന്തിരിപ്പിക്കാൻ ഉടമ ശ്രമിച്ചെങ്കിലും അയാള്‍ അതൊന്നും ശ്രദ്ധിക്കാതെ സാധനങ്ങള്‍ വാരി എടുത്തുകൊണ്ടേയിരുന്നു. ഒടുവില്‍ ആവശ്യത്തിനു സാധനങ്ങളുമായി പുറത്തേക്ക് പോകാന്‍ ശ്രമിച്ചപ്പോളാണ് കടയുടമയും സഹായിയും കൂടി മോഷ്ടാവിനെ പിടികൂടുന്നത്. സഹായി ബലം പ്രയോഗിച്ച്‌ ഇയാളെ പിടിച്ചുവെച്ചപ്പോള്‍ വലിയൊരു വടി ഉപയോഗിച്ച്‌ ഉടമ പൊതിരെ തല്ലുകയായിരുന്നു.

തളര്‍ന്ന് ഒരടിപോലും നടക്കാനാവാത്ത മോഷ്ടാവ് നിലത്തുവീഴുകയായിരുന്നു. മോഷ്ടാവിനെ ഈ രീതിയില്‍ കൈകാര്യം ചെയ്ത ഉടമയുടെ ധൈര്യത്തെ പ്രകീര്‍ത്തിച്ച്‌ വിഡിയോയ്ക് നിരവധി കമന്റുകളാണ് നിറയുന്നത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.