Click to learn more 👇

രാത്രികളില്‍ വീടുകളിലെത്തി കിടപ്പറ ദൃശ്യങ്ങളും സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങളും മെബൈല്‍ ഫോണില്‍ പകര്‍ത്തും; ഓട്ടോ ഡ്രൈവര്‍ പിടിയില്‍


 

മലപ്പുറം: കിടപ്പറ ദൃശ്യങ്ങളും സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങളും മെബൈല്‍ ഫോണില്‍ പകര്‍ത്തിയ ഓട്ടോ ഡ്രൈവര്‍ പിടിയില്‍.

പോത്തുകല്‍ പൂളപ്പാടം കൊട്ടുപാറ കണ്ണന്‍കോടന്‍ ഫൈസലാ(30)ണ് പിടിയിലായത്.

ഞെട്ടിക്കുളം ടൗണിലെ ഓട്ടോ ഡ്രൈവറാണ് ഇയാള്‍. രാത്രി പ്രദേശങ്ങളിലെ വീടുകളിലെത്തി കുളിമുറികളിലെയും കിടപ്പറകളിലെയും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതായിരുന്നു ഇയാളുടെ രീതി. സമാനമായ കേസില്‍ പ്രതിയെ മുമ്ബും നാട്ടുകാര്‍ പിടികൂടിയിട്ടുണ്ട്. 

ഐടി ആക്‌ട്, കേരളാ പോലീസ് ആക്‌ട്, ഐപിസി എന്നിവ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്. നിലമ്ബൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.