Click to learn more 👇

ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവതിക്ക് ദാരുണാന്ത്യം


 


ചാര്‍ജ് ചെയ്യാൻ കുത്തിയിട്ട മൊബൈലില്‍ സംസാരിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു യുവതിക്ക് ദാരുണാന്ത്യം.

തഞ്ചാവൂരിലെ കുംഭകോണം പാപനാശത്ത്, ആണ് സംഭവം. കപിസ്ഥലയില്‍ മൊബൈല്‍ ഫോണുകളുടെയും വാച്ചുകളുടെയും റിപ്പയര്‍ കട നടത്തിയിരുന്ന കോകിലയാണ് (33) മരിച്ചത്.

ചാര്‍ജ് ചെയ്തുകൊണ്ടിരുന്ന ഫോണില്‍ ഹെഡ് സെറ്റ് കണക്‌ട് ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം. പൊട്ടിത്തെറിയില്‍ കടയില്‍ തീ പടരുകയും കോകിലയ്ക്കും ഗുരുതരമായി പൊള്ളലേല്‍ക്കുകയുമായിരുന്നുവെന്ന് ആണ് റിപ്പോര്‍ട്ട്. കോകിലയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.