Click to learn more 👇

കാളക്കൂറ്റനെയും കയറ്റി കാറില്‍ യാത്ര; പിന്നാലെ പോലീസ്; വൈറൽ വീഡിയോ കാണാം


 

തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ യാത്രയില്‍ ഒപ്പം കൂട്ടുന്നത് സാധാരണമാണ്. പൂച്ചകളും നായ്ക്കളും ഇത്തരത്തില്‍ കാറിലും ട്രെയിനിലും സഞ്ചരിക്കുന്നത് പലരും കണ്ടിട്ടുണ്ട്.

എന്നാല്‍, ആരെങ്കിലും തന്റെ പ്രീയപ്പെട്ട കാളയെ കൊണ്ട് പോകുന്നത് കണ്ടിട്ടുണ്ടോ? അതും കാറില്‍? കേള്‍ക്കുമ്ബോള്‍ തന്നെ അമ്ബരപ്പ് തോന്നുമെങ്കിലും സംഗതി സത്യമാണ്. ഇവരുടെ യാത്ര സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുകയാണ്.

അമേരിക്കന്‍ സംസ്ഥാനമായ നെബ്രാസ്‌കയിലെ നോര്‍ഫോക്ക് പോലീസ് ഡിവിഷന്‍ പരിധിയിലാണ് സംഭവം. ഹൈവേ 275-ല്‍ തന്റെ കാളയെ പ്രത്യേകം സജ്ജീകരിച്ച കാറില്‍ കയറ്റി യാത്ര ചെയ്ത ആളെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് തടഞ്ഞത്. കാളയെ കൂടി കയറ്റാന്‍ സാധിക്കുന്ന വിധത്തില്‍ ഇയാള്‍ തന്റെ കാര്‍ രൂപമാറ്റം വരുത്തിയിരുന്നെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. കാളയെ കാറിന്റെ പാസഞ്ചര്‍ സീറ്റില്‍ ഇരുത്താന്‍ സാധിക്കുന്ന വിധത്തിലുള്ള രൂപം മാറ്റമാണ് ഇയാള്‍ കാറില്‍ വരുത്തിയിരുന്നത്.

നാട്ടുകാരില്‍ നിന്നും പരാതി ലഭിച്ചപ്പോള്‍ തങ്ങള്‍ കരുതിയത് ചെറിയ കാളക്കുട്ടിയായിരിക്കും എന്നും എന്നാല്‍ സ്ഥലത്ത് എത്തിയപ്പോഴാണ് ഇയാള്‍ കാറില്‍ ഒപ്പം കൂട്ടിയിരുന്നത് ഭീമാകാരനായ വാറ്റ്സുയി ഇനത്തില്‍പ്പെട്ട കാളയെയാണെന്നും മനസ്സിലായതെന്ന് പൊലീസ് ക്യാപ്റ്റന്‍ ചാഡ് റെയ്മാന്‍ പറഞ്ഞു. തുടര്‍ന്ന് പോലീസ് വാഹന ഉടമയോട് നഗരം വിടാനും മൃഗത്തെ എത്രയും വേഗത്തില്‍ വീട്ടില്‍ എത്തിക്കാനും ആവശ്യപ്പെട്ടു.

'ഹൗഡി ഡൂഡി' എന്ന് പേരിട്ടിരിക്കുന്ന ഭീമാകാരനായ കറുപ്പും വെളുപ്പും നിറത്തിലുള്ള കാളയെയാണ് ഇയാള്‍ കാറില്‍ കയറ്റി ഹൈവേയിലൂടെ യാത്ര ചെയ്തത്. ഇതിന് കയറാന്‍ പാകത്തിന് കാറിന്റെ മുകള്‍ഭാഗവും ഇരിപ്പിടത്തിന്റെ ഒരു ഭാഗവും നീക്കം ചെയ്തു. എന്നാല്‍ കാളയുടെ കൊമ്ബുകള്‍ ആകട്ടെ കാറിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് മറക്കത്തക്ക വിധത്തില്‍ മൂടി നില്‍ക്കുകയാണ്. സാമൂഹിക മാധ്യത്തിലൂടെ വൈറലായ വീഡിയോയില്‍ ഒറ്റനോട്ടത്തില്‍ തന്നെ ഭീതി ജനിപ്പിക്കുന്നതാണ് കാളയുടെ വലിപ്പവും രൂപവും.

കാള പുറത്ത് ചാടാതിരിക്കാന്‍ കാറിന്റെ ഒരു ഭാഗത്തെ വാതിലുകള്‍ നീക്കം ചെയ്ത് അവിടെ പ്രത്യേക കമ്ബി വേലി ഒരുക്കിയിരിക്കുന്നതും വീഡിയോയില്‍ കാണാം. നീളമുള്ള കൊമ്ബുള്ള, ആധുനിക അമേരിക്കന്‍ ഇനമായ വളര്‍ത്ത് കാളയാണ് വാറ്റ്സുയി. ഒക്ലഹോമ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ അഭിപ്രായത്തില്‍, ഈജിപ്ഷ്യന്‍ അല്ലെങ്കില്‍ ഹാമിറ്റിക് ലോംഗ്‌ഹോണ്‍ എന്നറിയപ്പെടുന്ന ഇവയുടെ രൂപം ഈജിപ്ഷ്യന്‍ പിരമിഡുകളിലെ ചിത്രങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.