ബസിലും ട്രെയിനുകളിലും സീറ്റിനുവേണ്ടി ഉന്തും തള്ളും സ്വഭാവികം. ഇത്തരത്തില്‍ പതിവാണെങ്കിലും സീറ്റിനുവേണ്ടി തമ്മില്‍ത്തല്ലുന്നത് അപൂര്‍വ്വമായ കാഴ്ചയാണ്.
എന്നാല്‍ മുംബൈയിലെ ട്രെയിനില്‍ സീറ്റിനുവേണ്ടി തമ്മില്‍ത്തല്ലിയ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ഇതിന്റെ വീഡിയോ എക്‌സില്‍ വൈറലായി മാറിയിരിക്കുന്നത്. രണ്ടു പേര്‍ തമ്മില്‍ സീറ്റിനു വേണ്ടി തര്‍ക്കിക്കുന്നതും തുടര്‍ന്നുണ്ടായ ഉന്തുംതള്ളും തല്ലില്‍ ചെന്നവസാനിക്കുന്നതും വീഡിയോയില്‍ കാണാം. ട്രെയിനില്‍ നല്ല തിരക്കും ഉണ്ട്. മറ്റു യാത്രക്കാര്‍ ചേര്‍ന്ന് ഇരുവരേയും പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നുമുണ്ട്.
Just a Normal daily scene inside a crowded #MumbaiLocal
— मुंबई Matters™ (@mumbaimatterz) September 1, 2023
Loved the Super Cool Referee.. pic.twitter.com/i0X9yAperP
മുംബൈയിലെ തിരക്കേറിയ ലോക്കല്‍ ട്രെയിനുകളിലെ പതിവ് കാഴ്ച എന്ന കുറിപ്പോടെയായിരുന്നു വീഡിയോ പങ്കുവെക്കപ്പെട്ടത്.