Click to learn more 👇

അയര്‍ലൻഡില്‍ മലയാളിയായ വീട്ടമ്മ മരിച്ചു; സുജ അന്തരിച്ചത് കുടുംബസമേതം ഔട്ടിങ് നടത്തുന്നതിനിടെ


 

ലീമെറിക്ക്: അയര്‍ലൻഡില്‍ മലയാളിയായ വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു. എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിനിയായ സുജ പ്രദീപ് (50) ആണ് അന്തരിച്ചത്.

അയര്‍ലൻഡിലെ ആദ്യകാല മലയാളികളില്‍ ഒരാളും ലീമെറിക്കിലെ മണ്‍സറ്റര്‍ ഇന്ത്യൻ കള്‍ച്ചറല്‍ അസോസിയേഷൻ (മൈക്ക) പ്രസിഡന്റുമായ പ്രദീപ് രാം നാഥിന്റെ ഭാര്യയാണ് സുജ.

കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷം കുടുംബസമേതം ഔട്ടിങിന് പോയ സ്ഥലത്ത് വെച്ചാണ് സുജ പ്രദീപിന് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് ലീമെറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്‌ത് എത്തിച്ചുവെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. സുജ ഇതേ ഹോസ്പിറ്റലിലെ ജീവനക്കാരിയായിരുന്നു. വിദ്യാര്‍ഥിനികളായ നീനു, സോനു എന്നിവരാണ് മക്കള്‍.

നാട്ടില്‍ അവധിക്കു പോയ സുജ അടുത്തിടെയാണ് ലീമെറിക്കില്‍ മടങ്ങിയെത്തിയത്. ലീമെറിക്കിലെ മലയാളി സമൂഹത്തിന് ഏറെ പരിചിതയായ സുജ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ഭര്‍ത്താവ് പ്രദീപിന് ഒപ്പം സജീവ സാന്നിധ്യം വഹിച്ചിരുന്ന ആളായിരുന്നു. സംസ്‌കാരം പിന്നീട് കേരളത്തില്‍ നടത്തും.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.