Click to learn more 👇

ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസില്‍ നിന്ന് പുറത്തേക്ക് വീണ വിദ്യാര്‍ത്ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു; വീഡിയോ കാണാം


 


പോത്തൻകോട് : ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍ നിന്ന് തെറിച്ചുവീണ് 9ാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു.

വെള്ളിയാഴ്ച വൈകിട്ട് 4.30 ന് വാവറമ്ബലത്ത് വച്ചാണ് സംഭവം. മംഗലപുരം തലയ്‌ക്കോണം സ്വദേശിയും പോത്തൻകോട് കരൂര്‍ ലക്ഷ്മി വിലാസം ഹൈസ്കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്.

സ്കൂള്‍ വിട്ട് തിരികെ മോഹനപുരത്തെ വീട്ടിലേക്ക് ബസില്‍ പോകുമ്ബോഴായിരുന്നു അപകടം. വാവറയമ്ബലത്ത് ബസ് നിറുത്തി ആളെ കയറ്റിയ ശേഷം മുന്നോട്ടെടുത്തപ്പോഴായിരുന്നു അപകടം. വാവറഅമ്ബലം ജംഗ്ഷനിലെ കാത്തിരിപ്പ് കേന്ദ്രത്തില്‍ എത്തുന്നതിന് മുമ്ബാണ് അപകടം നടന്നത്. നെടുമങ്ങാട്ടു നിന്ന് മുരുക്കുംപുഴയിലേക്ക് വന്ന കണിയാപുരം ഡിപ്പോയിലെ ബസിന്റെ മുൻവശത്തെ വാതിലാണ് യാത്രക്കിടെ തുറന്നു പോയത്. ബാഗ് വാതിലിന്റെ ലോക്കില്‍ കുരുങ്ങി വാതില്‍ തുറന്നതാണ് അപകടത്തിന് കാരണമായത്. റോഡിലേക്ക് തെറിച്ചു വിണ വിദ്യാര്‍ത്ഥിനിക്ക് നിസ്സാര പരിക്കേറ്റു.

സംഭവമറിഞ്ഞെത്തിയ നാട്ടുകാരും സ്‌കൂള്‍ അധികൃതരും രക്ഷാകര്‍ത്താവും ചേര്‍ന്ന് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയയാക്കി. വിദ്യാര്‍ത്ഥിനി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പരിക്ക് ഗുരുതരമല്ലെന്ന് പോത്തൻകോട് പൊലീസ് പറഞ്ഞു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.