തുര്‍ക്കി പാര്‍ലമെന്റിന് മുന്നിലുണ്ടായ ഭീകരാക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കാറിലെത്തിയ ചാവേറുകള്‍ പാര്‍ലമെന്‍റിന് നേരെ ഓടിയടുക്കുന്നതും ഒരാള്‍ പൊട്ടിത്തെറിക്കുന്നതിന്‍റെയും ദൃശ്യങ്ങളാണ് പുത്ത് വന്നത്.
പാര്‍ലമെന്‍രിന് പ്രധാന ഗേറ്റിന് സമീപത്തുനിന്നുള്ള സിസിടി ദൃസ്യങ്ങള്‍ ദേശീയ മാധ്യമങ്ങളാണ് പുറത്ത് വിട്ടത്, സ്‌ഫോടനത്തിനായി ചാവേര്‍ കാറില്‍നിന്ന് ഇറങ്ങി ഓടുന്നതിന്റെ ദൃശ്യങ്ങളാണ് സമീപത്തെ സിസിടിവി ദൃശ്യത്തിലുള്ളത്.
ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 9.30ന് ആയിരുന്നു പാര്‍ലമെന്റിന് സമീപം ചാവേര്‍ സ്‌ഫോടനം. രണ്ടുപേരാണ് എസ് യു വി കാറില്‍ പാര്‍ലമെന്‍റിന് മുന്നില്‍ വന്നിറങ്ങിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറല്‍ ഡയറക്ടറേറ്റിന്റെ പ്രധാന ഗേറ്റിന് സമീപത്ത് നിര്‍ത്തിയ എസ് യു വി കാറില്‍ ഇന്നും രണ്ട് പേര്‍ ഗേറ്റിലേക്ക് ഓടിയടുക്കുന്നത് എക്സ് പ്ലാറ്റ്ഫോമില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണാം.
ഒരാളെ പൊലീസ് വെടിവെച്ച് വീഴ്ത്തിയെങ്കിലും ഒരാള്‍ ഗേറ്റിലേക്ക് ഓടിയെത്തി പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തില്‍ സംഭവത്തില്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍റെ പ്രസംഗത്തോടെ പാര്‍ലമെന്റ് സമ്മേളനം തുടങ്ങാനിരിക്കെയായിരുന്നു അപ്രതീക്ഷിതമായ ചാവേര്‍ ആക്രമണം നടന്നത്. സ്‌ഫോടനത്തിന്റെ ഉഗ്ര ശബ്ദം കിലോമീറ്ററുകള്‍ അകലെവരെ കേട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ലമെന്റിന് പുറമെ, ആഭ്യന്തര മന്ത്രാലയം അടക്കം നിരവധി മന്ത്രാലയങ്ങളുടെ ആസ്ഥാനമുള്ള പ്രദേശത്താണ് ആക്രമണമുണ്ടായത്. ഭീകരര്‍ എങ്ങനെയാണ് സുരക്ഷ മറികടന്ന് നിരോധിത മേഖലയില്‍ കടന്നതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രദേശത്തുകൂടിയുള്ള ഗതാഗതവും നിരോധിച്ചിട്ടുണ്ട്.
NEW: Ankara attack footage from this morning. #Turkey pic.twitter.com/CshYPAB64H