Click to learn more 👇

കത്തി കാണിച്ച്‌ പീഡിപ്പിക്കാൻ ശ്രമിച്ച അദ്ധ്യാപകനെ അതേ കത്തികൊണ്ട് കുത്തി വിദ്യാര്‍ത്ഥിനി, മുപ്പതുകാരന് ഗുരുതര പരിക്ക്


 


സേലം: കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ച അദ്ധ്യാപകനെ വിദ്യാര്‍ത്ഥിനി അതേകത്തി പിടിച്ചുവാങ്ങി കുത്തി.

ഗുരുതരമായി പരിക്കേറ്റ മുപ്പതുകാരനായ അദ്ധ്യാപകൻ ആശുപത്രിയില്‍ ചികിത്സയിലാണ്. ധര്‍മപുരി അഴഗിരി നഗര്‍ സ്വദേശിയായ ശക്തിദാസനാണ് കുത്തേറ്റത്. സേലത്തിന് സമീപമായിരുന്നു സംഭവം.

സ്വകാര്യ നീറ്റ് പരീക്ഷാ പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥിനിയെയാണ് ശക്തിദാസൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. പുതുക്കേട്ട സ്വദേശിനിയായ പെണ്‍കുട്ടി ഹോസ്റ്റലില്‍ നിന്നാണ് പഠിച്ചിരുന്നത്. പുസ്തകം വാങ്ങാൻ ശക്തിദാസന്റെ അടുത്തെത്തിയപ്പോഴാണ് കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചത്. ഭീഷണിക്ക് മുന്നില്‍ വഴങ്ങാത്ത പെണ്‍കുട്ടി കത്തിപിടിച്ചുവാങ്ങി ശക്തിദാസന്റെ വയറ്റില്‍ കുത്തുകയായിരുന്നു. തുടര്‍ന്ന് ഓടിരക്ഷപ്പെട്ടു. പിടിവലിക്കിടെ പെണ്‍കുട്ടിയുടെ കൈയിലും നിസാര പരിക്കേറ്റിട്ടുണ്ട്.

ശബ്ദം കേട്ട് ഓടിയെത്തിയ ലോഡ്ജിലെ ജീവനക്കാരാണ് രക്തത്തില്‍ കുളിച്ച്‌ കിടക്കുന്ന ശക്തിദാസനെ കണ്ടത്. പൊലീസിനെ അറിയിച്ചതും ഇവര്‍ തന്നെയായിരുന്നു. സേലം അഴകാപുരം പൊലീസാണ് ശക്തിദാസനെതിരെ കേസെടുത്തത്. സേലം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഇയാളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്താലുടൻ അറസ്റ്റുചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. ശക്തിദാസൻ നേരത്തേ ഏതെങ്കിലും വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയോ എന്ന് വ്യക്തമല്ല.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.