Click to learn more 👇

കണ്ണൂരില്‍ എം.ഡി.എം.എയുമായി ഒരു യുവതി ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍


 

കണ്ണൂരില്‍ എം.ഡി.എം.എയുമായി ഒരു യുവതി ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍. ഇവരില്‍ നിന്ന് 158 ഗ്രാം എം.ഡി.എം.എയുടെ 112 ഗ്രാം ഹാഷിഷ് ഓയിലും ടൗണ്‍ പോലീസ് പിടികൂടി.

കണ്ണൂര്‍ പുതിയതെരു സ്വദേശി യാസിര്‍, പെണ്‍സുഹൃത്ത് അപര്‍ണ, യാസിറിന്‍റെ സഹോദരൻ റിസ്‍വാൻ, സുഹൃത്ത് ദില്‍ഷിദ് എന്നിവരാണ് പിടിയിലായത്.

യാസിറിനെയും 23കാരിയായ പെണ്‍സുഹൃത്ത് അപര്‍ണയെയുമാണ് ആദ്യം പൊലീസ് പിടികൂടുന്നത്. കണ്ണൂരിലെ ഒരു ഹോട്ടലില്‍ മുറിയെടുത്തായിരുന്നു ഇവരുടെ ലഹരി വില്‍പ്പന. ഇതിനെക്കുറിച്ച്‌ രഹസ്യ വിവരം കിട്ടിയ കണ്ണൂര്‍ ടൗണ്‍ പൊലീസ് ഹോട്ടലിലെത്തി പരിശോധന നടത്തി രണ്ട് പേരെയും പിടികൂടി. ഇവരെ ചോദ്യം ചെയ്തതോടെയാണ് റിസ്‍വാനും ദില്‍ഷിദും ലഹരി വില്‍പ്പനയിലെ കണ്ണികളാണെന്ന വിവരം കൂടി പൊലീസിന് ലഭിച്ചത്.

ഇരുവരും ഈ സമയം മറ്റൊരു ഹോട്ടലിലായിരുന്നു. അവിടെ എത്തി രണ്ട് പേരെയും ടൗണ്‍ പൊലീസ് പിടികൂടി. രണ്ട് സ്ഥലങ്ങളിലായി പൊലീസ് നടത്തിയത് സമീപകാലത്തെ ജില്ലയിലെ ഏറ്റവും വലിയ എം.ഡി.എം വേട്ട. 158 ഗ്രാം എം.ഡി.എം.എയും 112 ഗ്രാം ഹാഷിഷ് ഓയിലുമാണ് പൊലീസിന് ഇവരില്‍ നിന്ന് പിടികൂടാനായത്.

ബംഗളൂരുവില്‍ നിന്നായിരുന്നു സംഘം ലഹരി മരുന്നുകള്‍ എത്തിച്ചിരുന്നത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഇവരില്‍നിന്ന് ലഹരി മരുന്ന് വാങ്ങിയിട്ടുണ്ടെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. യാസിറിന്‍റെ സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നും ഇവരിലേക്ക് അന്വേഷണം എത്തുമെന്നും കണ്ണൂര്‍ ടൗണ്‍ പൊലീസ് പറഞ്ഞു. ഇന്ന് അറസ്റ്റിലായ ദില്‍ഷിദ് കഞ്ചാവ് വില്‍പ്പനയ്ക്ക് നേരത്തെയും പിടിയിലായിട്ടുണ്ട് .

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.