കേരള സിഎം' വീഡിയോ ഗാനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിക്കൊണ്ടുള്ള ഗാനം മൂന്ന് ദിവസം മുമ്ബാണ് 'സജി പ്രൊഡക്ഷൻ ഹൗസ്' എന്ന യൂട്യൂബ് ചാനലില്‍ പ്രത്യക്ഷപ്പെട്ടത്.
ഇതുവരെ മുപ്പതിനായിരത്തോളം പേരാണ് വീഡിയോ കണ്ടത്.
നിഷാന്ത് നിളയാണ് വരികളും സംഗീതവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. പിണറായി സര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്ന സ്വര്‍ണക്കടത്ത് വിവാദം അടക്കമുള്ളവ ആസൂത്രിതമാണെന്ന രീതിയിലുള്ള രംഗങ്ങളാണ് വീഡിയോയുടെ ആദ്യഭാഗത്തുള്ളത്.
''പിണറായി വിജയന്‍...നാടിന്റെ അജയ്യന്‍...നാട്ടാര്‍ക്കെല്ലാം സുപരിചിതന്‍...തീയില്‍ കുരുത്തൊരു കുതിരയെ...കൊടുങ്കാറ്റില്‍ പറക്കുന്ന കഴുകനെ...എന്നിങ്ങനെയാണ് ഗാനം ആരംഭിക്കുന്നത്. ''മനസു ഡാ തങ്കം, മാസ് ഡാ പുള്ളി, നടന്നു വന്നാല്‍ പുലിയെടാ,മാസ് ഡാ അണ്ണൻ, ക്ലാസ് ഡാ അണ്ണൻ''-തുടങ്ങിയ വരികളും വീഡിയോയിലുണ്ട്. ബ്രഹ്ണൻ കോളേജിലെ പിണറായി വിജയന്റെ പാര്‍ട്ടി പ്രവര്‍ത്തനവും വീഡിയോയില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായതോടെ ചില ഇടതുകേന്ദ്രങ്ങളില്‍ നിന്നടക്കം വിമര്‍ശനം ഉയരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പിണറായി വിജയനെ പുകഴ്ത്തിക്കൊള്ളുള്ള മെഗാ തിരുവാതിരയിലെ ഗാനം നേരത്തെ വിവാദമായിരുന്നു.