Click to learn more 👇

കൊച്ചിയിലെ ബാറില്‍ വെടിവെപ്പ്; രണ്ട് ജീവനക്കാര്‍ക്ക് വെടിയേറ്റു


 

കത്രിക്കടവിലെ ഇടശ്ശേരി ബാറിലുണ്ടായ വെടിവെപ്പില്‍ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. സുജിൻ ജോണ്‍സണ്‍, അഖില്‍നാഥ് എന്നിവർക്കാണ് വെടിയേറ്റത്.

ബാർ മാനേജർക്കും ക്രൂരമായി മർദനമേറ്റു. തിങ്കളാഴ്ച പുലർച്ചെ 12 മണിക്കായിരുന്നു ആക്രമണം.

രാത്രി ബാറിലെത്തിയ സംഘം മാനേജറുമായി തർക്കമുണ്ടാക്കുകയായിരുന്നു. മാനേജറെ ആക്രമിക്കുന്നത് തടയാനെത്തിയപ്പോഴാണ് ജീവനക്കാർക്ക് വെടിയേറ്റത്. എയർ പിസ്റ്റള്‍ ഉപയോഗിച്ചാണ് വെടിയുതിർത്തതെന്നാണ് വിവരം.

വെടിയുതിർത്ത ശേഷം പ്രതികള്‍ കാറില്‍ കയറി കടന്നുകളയുകയായിരുന്നു. വെടിയേറ്റവരില്‍ ഒരാള്‍ നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. പ്രതികള്‍ക്കായി പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.