നടൻ റിയാസ് ഖാനെതിര ആരോപണവുമായി യുവനടി. റിയാസ് ഖാൻ ഫോണില്‍ വിളിച്ച് അശ്ലീലമായി സംസാരിച്ചുവെന്ന് നടി വെളിപ്പെടുത്തി.
സഹകരിക്കുന്ന കൂട്ടുകാരികള്‍ ഉണ്ടെങ്കില്‍ പരിചയപ്പെടുത്താൻ റിയാസ് ഖാൻ ആവശ്യപ്പെട്ടുവെന്നും നടി കൂട്ടിച്ചേർത്തു.
റിയാസ് ഖാൻ ഫോണ്‍ വിളിച്ച് വൃത്തികേട് പറയുകയാണ് ചെയ്തത്. തന്നോട് ചോദിക്കാതെയാണ് ഒരു ക്യാമറമാൻ അയാള്‍ക്ക് നമ്ബർ കൊടുത്തത്.
വിളിച്ചപ്പോള്‍ ചോദിച്ചത് സെക്‌സ് ചെയ്യാൻ ഇഷ്ടമാണോയെന്നാണ്. പിന്നെ നിങ്ങള്‍ക്ക് ഏത് പൊസിസിഷനാണ് ഇഷ്ടമെന്ന് ചോദിക്കുകയും വൃത്തികേട് തുടർച്ചയായി പറയുകയും ചെയ്തു. പിന്നെ പറഞ്ഞു നിങ്ങള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ കുഴപ്പമില്ല. താൻ ഒൻപത് ദിവസം കൊച്ചിയില്‍ ഉണ്ട്. നിങ്ങളുടെ ഫ്രന്റ്‌സ് ആരെങ്കിലും ഉണ്ടെങ്കില്‍ ഒപ്പിച്ചുതന്നാല്‍ മതിയെന്ന് എന്നാണ് രേവതി പറഞ്ഞത്.
നിരവധി പ്രൊഡക്ഷൻ കണ്‍ട്രോളർമാർ വിളിച്ച് ചില ആളുകള്‍ക്ക് വഴങ്ങാൻ പറഞ്ഞതായും നടി പറഞ്ഞു. നിരവധി തവണ പരാതി നല്‍കിയെങ്കിലും കാര്യമുണ്ടായില്ല. ഒപ്പമുണ്ടെന്ന് സർക്കാർ പറയുന്നതല്ലാതെ അതുകൊണ്ട് ഒരു ഗുണവുമില്ല. ഇവിടുത്തെ പൊലീസുകാർ ഇത്തരം കാര്യങ്ങളില്‍ സീറോയാണെന്നും നടി പറഞ്ഞു.