ഐ ഫോണ്‍ വാങ്ങി നല്‍കാത്തതിന് മൂന്ന് ദിവസം നിരാഹാരമിരുന്ന് സമ്മർദത്തിലാക്കിയ മകന്റെ ആഗ്രഹം ഒടുവില്‍ പൂർത്തീകരിച്ച് പൂ വില്‍പനക്കാരിയായ മാതാവ്.
ഹരിയാനയിലെ ടണ്ഡ് വാളിലാണ് സംഭവം.
'ഇൻകൊഗ്നിറ്റൊ' എന്ന എക്സ് അക്കൗണ്ടില്‍ ഐ ഫോണ്‍ വാങ്ങാനെത്തിയ മാതാവിന്റെയും മകന്റെയും വിഡിയോ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഐ ഫോണ്‍ തെരഞ്ഞെടുക്കാനുള്ള കാരണത്തെ കുറിച്ച് ചോദിക്കുന്ന വിഡിയോയില്‍ മാതാവാണ് കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
'ഞാൻ ക്ഷേത്രത്തിന് സമീപം പൂക്കള്‍ വില്‍ക്കുകയാണ്. മൂന്ന് ദിവസമായി മകൻ ഐ ഫോണ്‍ വാങ്ങിനല്‍കണമെന്നാവശ്യപ്പെട്ട് ഭക്ഷണം കഴിക്കാതെ സമരത്തിലായിരുന്നു' -അമ്മ വെളിപ്പെടുത്തി. ആദ്യം മകന്റെ ആവശ്യം മാതാപിതാക്കള്‍ ചെവികൊണ്ടിരുന്നില്ല.
ഇതോടെയാണ് നിരാഹാര സമരം തുടങ്ങിയത്. എന്നാല്‍, വെറുതെ പണം നല്‍കാൻ മാതാവ് തയാറായില്ല. ഫോണിന് ചെലവിടുന്ന തുക അധ്വാനിച്ച് കണ്ടെത്തി തിരികെ നല്‍കണമെന്ന നിബന്ധനയിലാണ് അമ്മ ഫോണ്‍ വാങ്ങാൻ പണം സംഘടിപ്പിച്ചു നല്‍കിയത്
വിഡിയോ വൈറലായതോടെ മകനെതിരെ രൂക്ഷ വിമർശനമാണ് കമന്റ് ബോക്സുകളില്‍.
This nithalla boy stopped eating food and was demanding iPhone from her mother.
His mother finally relented and gave him money to buy iPhone. She sells flowers outside a mandir.
Too much love will always destroy children. Parents should know where to draw the line.
This is… pic.twitter.com/govTiTKRAF
മാതാവിന്റെ പ്രയാസങ്ങള്‍ക്കും കഠിന പ്രയത്നങ്ങള്‍ക്കും ഒരു വിലയും കൊടുത്തില്ലെന്നതാണ് പ്രധാന വിമർശനം. അതേസമയം, ഫോണ്‍ വാങ്ങിനല്‍കാൻ മാതാവ് മകന് മുന്നില്‍വെച്ച നിബന്ധനക്ക് കൈയടിയുമുണ്ട്.