Click to learn more 👇

കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ അര്‍ധനഗ്നയായ നിലയില്‍ തെരുവില്‍ കണ്ടെത്തി; അതിക്രൂര സംഭവം; വീഡിയോ കാണാം


 

കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ അർധനഗ്നയായ നിലയില്‍ തെരുവില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് അതിക്രൂര സംഭവം ഉണ്ടായത്.


 

ഗാസിയാബാദ് കമീഷണറേറ്റിലെ വേവ്സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലെ ലാല്‍ കുവാൻ ചോക്കിക്ക് അടുത്തയാണ് യുവതിയെ അർധനഗ്നയായി കണ്ടെത്തിയത്. കീറിയ വസ്ത്രം ധരിച്ച നിലയില്‍ തെരുവില്‍ ഇരിക്കുന്ന യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതോടെയാണ് സംഭവം പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്.


 

വഴിയാത്രക്കാരൻ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് വന്ന് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് ബലാത്സംഗത്തിന് ഇരയായെന്ന് യുവതി വെളിപ്പെടുത്തിയത്. ഇതേതുടർന്ന് യുവതിയുടെ വൈദ്യപരിശോധന നടത്തിയ പൊലീസ്, കേസ് രജിസ്റ്റർ ചെയ്ത് ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


 

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക