ഗെയില്‍ (ഇന്ത്യ) ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 400 ഒഴിവുണ്ട്. ഇതില്‍ 9 ഒഴിവുകളിലേക്ക് ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക റിക്രൂട്ട്മെന്റാണ്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിവിധ സംസ്ഥാനങ്ങളിലുള്ള ഗെയിലിന്റെ ഓഫീസുകളിലും പ്രോജക്ടുകളിലുമായിരിക്കും നിയമനം.
ജൂനിയർ എൻജിനീയർ: ഒഴിവ്- 3 (കെമിക്കല്‍- 2, മെക്കാനിക്കല്‍- 1). യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനത്തോടെയുള്ള എൻജിനീയറിങ് ഡിപ്ലോമയും എട്ടുവർഷത്തെ പ്രവൃത്തിപരിചയവും. ശമ്ബളം: 35000- 138000രൂപ.
ഫോർമാൻ: ഒഴിവ്- 21 (ഇലക്ട്രിക്കല്‍- 1, ഇൻസ്ട്രുമെന്റേഷൻ- 14, സിവില്‍- 6). യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനത്തോടെയുള്ള എൻജിനീയറിങ് ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും. ശമ്ബളം: 29000- 120000 രൂപ.
ജൂനിയർ സൂപ്രണ്ട് (ഒഫീഷ്യല്‍ ലാംഗ്വേജ്): ഒഴിവ്- 5. യോഗ്യത: 55 ശതമാനത്തോടെയുള്ള ഹിന്ദി ബിരുദവും (ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം) മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും. ശമ്ബളം: 29000- 120000 രൂപ.
ജൂനിയർ കെമിസ്റ്റ്: ഒഴിവ്- 8. യോഗ്യത: 55 ശതമാനത്തോടെയുള്ള എംഎസ്സി. കെമിസ്ട്രിയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും. ശമ്ബളം: 29000- 120000 രൂപ
ജൂനിയർ അക്കൗണ്ടന്റ്: ഒഴിവ്- 14. യോഗ്യത: സി.എ./ ഐ.സി.ഡബ്ല്യു.എ. (ഇന്റർമീഡിയറ്റ് അല്ലെങ്കില്‍ തത്തുല്യം) അല്ലെങ്കില്‍ 60 ശതമാനത്തോടെയുള്ള എം.കോം. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. ശമ്ബളം: 29000-120000രൂപ.
ടെക്നിക്കല്‍ അസിസ്റ്റന്റ് (ലബോറട്ടറി): ഒഴിവ്- 3. യോഗ്യത: 55 ശതമാനത്തോടെയുള്ള സയൻസ് ബിരുദവും (കെമിസ്ട്രി ഒരു വിഷയമായിരിക്കണം) ഒരുവർഷത്തെ പ്രവൃത്തിപരിചയവും. ശമ്ബളം: 24500- 90000 രൂപ
ഓപ്പറേറ്റർ (കെമിക്കല്‍): ഒഴിവ്- 73. യോഗ്യത: 55 ശതമാനത്തോടെയുള്ള സയൻസ് ബിരുദം (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ പഠിച്ചിരിക്കണം). ഒരുവർഷത്തെ പ്രവൃത്തിപരിചയവും. ശമ്ബളം: 24500- 90000 രൂപ
ടെക്നീഷ്യൻ: ഒഴിവ്- 139 (ഇലക്ട്രിക്കല്‍- 44, ഇൻസ്ട്രുമെന്റേഷൻ- 45, മെക്കാനിക്കല്‍- 39, ടെലികോം &ടെലിമെട്രി- 11). യോഗ്യത: മെട്രിക്കുലേഷനും ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ.യും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും. ശമ്ബളം: 24500- 90000 രൂപ
ഓപ്പറേറ്റർ: ഒഴിവ്- 47 (ഫയർ- 39, ബോയിലർ- 8). യോഗ്യത: പ്ലസ്ടു/ തത്തുല്യവും ബന്ധപ്പെട്ട വിഷയത്തില്‍ ആറുമാസത്തെ ട്രെയിനിങ് കോഴ്സും/ മെട്രിക്കുലേഷനും ഐ.ടി.ഐ. അല്ലെങ്കില്‍ നാഷണല്‍ ട്രേഡ് സർട്ടിഫിക്കറ്റ്/ സെക്കൻഡ് ക്ലാസ് ബോയിലർ അറ്റൻഡന്റ് കോംപിറ്റൻസി സർട്ടിഫിക്കറ്റും/ 55 ശതമാനത്തോടെയുള്ള സയൻസ് ബിരുദവും സെക്കൻഡ് ക്ലാസ് ബോയിലർ അറ്റൻഡന്റ് കോംപിറ്റൻസി സർട്ടിഫിക്കറ്റും. ഫയർ വിഭാഗത്തില്‍ രണ്ടുവർഷത്തെയും ബോയിലർ വിഭാഗത്തില്‍ ഒരുവർഷത്തെയും പ്രവൃത്തിപരിചയം വേണം. ശമ്ബളം: 24000- 90000 രൂപ
അക്കൗണ്ട്സ് അസിസ്റ്റന്റ്: ഒഴിവ്- 13. യോഗ്യത: 55 ശതമാനത്തോടെയുള്ള കൊമേഴ്സ് ബിരുദം. കംപ്യൂട്ടർ പരിജ്ഞാനം. ശമ്ബളം: 24500- 90000 രൂപ
ബിസിനസ് അസിസ്റ്റന്റ്: ഒഴിവ്- 65. യോഗ്യത: 55 ശതമാനം മാർക്കോടെ ബി.ബി.എ./ ബി.ബി.എസ്./ ബി.ബി.എം. കംപ്യൂട്ടർ പരിജ്ഞാനം. ശമ്ബളം: 24500- 90000 രൂപ
അപേക്ഷ: ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ജനറല്‍, ഇ.ഡബ്ല്യു.എസ്., ഒ.ബി.സി. വിഭാഗക്കാർക്ക് 50 രൂപയാണ് അപേക്ഷാഫീസ്. സംവരണ വിഭാഗക്കാർക്ക് ഫീസില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 7. വിശദവിവരങ്ങള്‍ക്കുള്ള
വെബ്സൈറ്റ്: https://gailonline.com