Click to learn more 👇

യോഗ്യത പത്താം ക്ലാസ്; റെയില്‍വേയില്‍ വൻ അവസരം, കേരളത്തിലും ജോലി നേടാം; 14,298 ഒഴിവുകള്‍


 

റെയില്‍വേയില്‍ വമ്ബൻ അവസരം. ടെക്നീഷ്യൻസ് തസ്തികയിലേക്ക് നിയമനം ക്ഷണിച്ച്‌ റെയില്‍വേ റിക്രൂട്ട്മെൻ്റ് ബോർഡ്.

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒക്ടോബർ രണ്ട് മുതല്‍ 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.


14,298 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 18-നും 36-നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. കേരളത്തില്‍ ഉള്‍പ്പടെ ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പിന്നോക്ക വിഭാഗക്കാരും വനിതകളും 250 രൂപയും മറ്റുള്ളവർ 500 രൂപയും ഫീസായി അടയ്‌ക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യൻ റെയില്‍വേയുടെ ഔദ്യോഗിക വെബ്സൈറ്റായ indianrailways.gov.in സന്ദർശിക്കുക.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക