Click to learn more 👇

'ഭാര്യയ്ക്ക് ബിക്കിനി ധരിച്ച്‌ ബീച്ചിലിറങ്ങണം'; പൊന്നുംവില കൊടുത്ത് ദ്വീപ് വാങ്ങി ദുബായ് വ്യവസായി

 


തന്റെ ഭാര്യയ്ക്കായി ഒരു സ്വകാര്യ ദ്വീപ് തന്നെ വാങ്ങി നല്‍കിയിരിക്കുകയാണ് കോടീശ്വരനായ ഭര്‍ത്താവ്.


ദുബായിലെ വ്യവസായി ജമാല്‍ അല്‍ നദക്ക് ആണ് തന്റെ ബ്രിട്ടീഷ് വംശജയായ ഭാര്യ സൗദ് അല്‍ നദക്ക് കോടികള്‍ മുടക്കി ദ്വീപ് സ്വന്തമാക്കിയത്. തന്റെ കോടീശ്വരനായ ഭര്‍ത്താവ് ഒരു സ്വകാര്യ ദ്വീപ് വാങ്ങിയെന്നും അതിനാല്‍ തനിക്കിനി സ്വകാര്യതയോടെ സുരക്ഷിതമായി കടല്‍ത്തീരത്ത് സമയം ചെലവഴിക്കാമെന്നും നിലവില്‍ ദുബായിയില്‍ താമസിക്കുന്ന സൗദ് അല്‍ നദക്ക് പറഞ്ഞു.


26 കാരിയായ സൗദ് ദ്വീപിന്റെ ചിത്രം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ചിട്ടുണ്ട്. 'ജഛഢ: നിങ്ങള്‍ക്ക് ബിക്കിനി ധരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു, അതിനാല്‍ നിങ്ങളുടെ കോടീശ്വരനായ ഭര്‍ത്താവ് നിങ്ങള്‍ക്കായി ഒരു ദ്വീപ് വാങ്ങി,' എന്ന ക്യാപ്ഷനോടെയാണ് ദ്വീപിന്റെ വീഡിയോ സൗദ് പങ്ക് വെച്ചത്. താനൊരു മുഴുവന്‍ സമയ വീട്ടമ്മയാണ് എന്നും ദുബായില്‍ പഠിക്കുന്ന സമയത്താണ് ജമാലിനെ കണ്ടുമുട്ടിയത് എന്നും സൗദ് ഹിന്ദുസ്ഥാന്‍ ടൈംസ് ഡോട്ട് കോമിനോട് പറഞ്ഞു.


ഇരുവരും വിവാഹിതരായിട്ട് മൂന്ന് വര്‍ഷത്തിലേറെയായി. ധനികയായ ഒരു വീട്ടമ്മ എന്നതിലുപരി സൗദ് ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറാണ്. ഇവരുടെ ഇന്‍സ്റ്റാഗ്രാം, ടിക് ടോക്ക് അക്കൗണ്ടുകളില്‍ പങ്ക് വെച്ചിരിക്കുന്ന വീഡിയോകള്‍ അവരുടെ ആഡംബര ജീവിതശൈലി വ്യക്തമാക്കുന്നതാണ്. ഒരു മില്യണ്‍ ഡോളര്‍ കൊടുത്ത് ഒരു ഡയമണ്ട് സോളിറ്റയര്‍ മോതിരം വാങ്ങിയതിന്റെ വീഡിയോ സൗദ് ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ചിട്ടുണ്ട്.


ഒരു ആര്‍ട്ട് വര്‍ക്കിനായി രണ്ട് മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചതായും മറ്റൊരു വീഡിയോയില്‍ പറഞ്ഞിട്ടുണ്ട്. ദ്വീപ് സ്വന്തമാക്കിയതിന്റെ വീഡിയോ പങ്ക് വെച്ച്‌ അല്‍പസമയത്തിനകം തന്നെ 2.4 ദശലക്ഷത്തിലധികം പേരാണ് കണ്ടത്. ''നിക്ഷേപത്തിനായി ഞങ്ങള്‍ കുറച്ചുകാലമായി ചെയ്യാന്‍ നോക്കുന്ന ഒന്നായിരുന്നു ഇത് (ദ്വീപ്). ബീച്ചില്‍ ഞാന്‍ സുരക്ഷിതനായിരിക്കണമെന്ന് എന്റെ ഭര്‍ത്താവ് ആഗ്രഹിക്കുന്നു, അതിനാലാണ് അദ്ദേഹം ഒരെണ്ണം വാങ്ങിയത്,'' അവര്‍ പറഞ്ഞു.

അതേസമയം സ്വകാര്യതയുടെയും സുരക്ഷയുടെയും കാരണങ്ങളാല്‍ ദ്വീപിന്റെ കൃത്യമായ സ്ഥാനം വെളിപ്പെടുത്താന്‍ സൗദ് വിസമ്മതിച്ചു, എന്നാല്‍ സ്വകാര്യ ജമാല്‍ 50 മില്യണ്‍ ഡോളര്‍ ചെലവഴിച്ചാണ് ഈ ദ്വീപ് വാങ്ങിയത് എന്നും ഏഷ്യയിലാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത് എന്നും അവര്‍ പറഞ്ഞു. അതേസമയം തന്റെ ആഡംബര ജീവിതശൈലിയുടെ പേരില്‍ വിമര്‍ശനങ്ങളും സൗദ് ഏറ്റുവാങ്ങിയിട്ടുണ്ട്.


സൗദയുടെ ഇന്‍സ്റ്റഗ്രാം ഫീഡില്‍ നിറയെ വിദേശത്തെ ആകര്‍ഷകമായ അവധിദിനങ്ങള്‍, ഫാന്‍സി ഡിന്നറുകള്‍, ഡിസൈനര്‍ ബോട്ടിക്കുകളിലെ ഷോപ്പിംഗ് തുടങ്ങിയവയെ കുറിച്ചാണ് കാണിച്ചിരിക്കുന്നത്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക