2019നു മുമ്ബ് രജിസ്റ്റർ ചെയ്ത വാഹനങ്ങളില്‍ ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റ് (എച്ച്.എസ്.ആർ.പി) ഘടിപ്പിക്കാനുള്ള സമയം സെപ്റ്റംബർ 15ന് അവസാനിക്കും.
16 മുതല്‍ എച്ച്.എസ്.ആർ.പിയിലേക്ക് മാറാത്ത വാഹനങ്ങള്‍ക്ക് 500 രൂപ പിഴയീടാക്കും. സർക്കാർ നിരവധി തവണ സമയം നീട്ടി നല്‍കിയിരുന്നെങ്കിലും വാഹനമുടമകള്‍ വേണ്ടത്ര താല്‍പര്യം കാണിച്ചിരുന്നില്ല. 2019 ഏപ്രില്‍ ഒന്നിനുമുമ്ബ് രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ നമ്ബർ പ്ലേറ്റാണ് മാറ്റേണ്ടത്.
തിങ്കളാഴ്ച മുതല്‍ ആർ.ടി.ഒയും ട്രാഫിക് പൊലീസും നഗരത്തില്‍ കർശന പരിശോധനകള്‍ നടത്തും. സംസ്ഥാനത്തെ രണ്ട് കോടി വാഹനങ്ങളില്‍ 1.49 കോടി വാഹനങ്ങളിലും എച്ച്.എസ്.ആർ.പി ഘടിപ്പിച്ചിട്ടില്ല എന്നാണ് ഗതാഗത വകുപ്പിന്റെ കണക്ക്. സർക്കാർ വാഹനങ്ങളില്‍ പകുതിയില്‍ കൂടുതല്‍ വാഹനങ്ങളിലും ഇവ ഘടിപ്പിച്ചിട്ടില്ല. ആദ്യത്തെ തവണ 500 രൂപയും ആവർത്തിച്ചാല്‍ 1000 രൂപയുമാണ് പിഴത്തുക. രാജ്യത്തുടനീളം ഏകീകൃത നമ്ബർ പ്ലേറ്റ് സംവിധാനം കൊണ്ടുവരാൻ വേണ്ടിയാണ് കേന്ദ്ര സർക്കാർ എച്ച്.എസ്.ആർ.പി പദ്ധതിക്ക് രൂപം നല്‍കിയത്.
വാഹനങ്ങളില്‍ വ്യാജ നമ്ബറുകള്‍ ഘടിപ്പിക്കുന്നത് തടയുക, സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ നമ്ബർ പ്ലേറ്റുകളിലൂടെ ലക്ഷ്യമിടുന്നത്.