സീറോ മലബാർ സഭയുടെ ഇരിങ്ങാലക്കുട രൂപതാംഗമായ ഫാദർ റീസ് വടാശ്ശേരിക്കെതിരെ പോക്‌സോ കേസ്. മാള പ്ലാവിൻമുറി സെൻ്റ് മേരീസ് പള്ളി വികാരിയായിരുന്ന ഇയാള്‍ കഴിഞ്ഞ വർഷം പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്.
എഫ്‌ഐആർ രജിസ്റ്റർ ചെയ്തെങ്കിലും പ്രതിയെ പിടികൂടിയിട്ടില്ല. ഓഗസ്റ്റ് 31നാണ് പരാതി ലഭിച്ചത്. അന്നുതന്നെ കേസെടുത്തു. പ്രതിയായ വൈദികനായി അന്വേഷണം നടക്കുകയാണെന്നും മാള എസ്‌എച്ച്‌ഒ സജിന്‍ ശശി പറഞ്ഞു.
കഴിഞ്ഞ ഒരു വർഷമായി ഇയാള്‍ പെണ്‍കുട്ടിയെ നിരന്തര പീഡനത്തിന് വിധേയമാക്കിയിരുന്നു. മാനസികമായി തകർന്ന കുട്ടി സ്കൂളിലെ തൻ്റെ കൂട്ടുകാരികളോട് വിവരം പറഞ്ഞിരുന്നു. അവരാണ് മാതാപിതാക്കളെ വിവരമറിയിച്ചത്. കഴിഞ്ഞ ആഴ്ച പരാതി നല്‍കിയെങ്കിലും പ്രതി ഒളിവില്‍ പോയി. വൈദികനെ അറസ്റ്റ് ചെയ്യാൻ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.