സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെ പ്രവാസി നിയമസഹായ പദ്ധതിയിലേയ്ക്ക് ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ ക്ഷണിക്കുന്നു.
മലയാളികള്‍ക്കാണ് അവസരം. സൗദി അറേബ്യ (ദമാം, റിയാദ്, ജിദ്ദ), യുഎഇ (ഷാർജ), ഒമാൻ (മസ്‌കറ്റ്), ഖത്തർ (ദോഹ), മലേഷ്യ (ക്വലാലംപൂർ), ബഹ്‌റൈൻ (മനാമ), ബഹ്റൈൻ (മനാമ) ഖത്തർ (ദോഹ), മലേഷ്യ (ക്വാലാലംമ്ബൂർ) എന്നിവിടങ്ങളിലാണ് ഒഴിവുകള്‍. യോഗ്യതയും മറ്റ് വിശദാംശങ്ങളും അറിയാം.
യോഗ്യത
മലയാളി ആയിരിക്കണം. മലയാളം നന്നായി കൈകാര്യം ചെയ്യാൻ സാധിക്കണം. അതത് രാജ്യങ്ങളിലെ പ്രാദേശിക ഭാഷകളില്‍ പ്രാവീണ്യം വേണം.
അഭിഭാഷകനായി കേരളത്തിലും അപേക്ഷ നല്‍കുന്ന രാജ്യത്തെ നിയമ മേഖലയിലും കുറഞ്ഞത് 2 വർഷം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം
അപേക്ഷകർ www.norkaroots.org വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് അയക്കണം.
പൂരിപ്പിച്ച അപേക്ഷയുടെ സ്കാന്‍ ചെയ്ത കോപ്പിയും മറ്റ് അനുബന്ധ രേഖകളുടെ പകര്‍പ്പുകളുx ceo.norka@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലേയ്ക്ക് സപ്റ്റംബർ 20നകം അപേക്ഷിക്കണം.