മനുഷ്യന് ഒഴിച്ചുനിറുത്താൻ കഴിയാത്ത ഒന്നാണ് ലൈംഗികത അഥവാ സെക്സ്. ജീവന്റെ നിലനില്‍പ്പുതന്നെ ഇതില്‍ നിന്നാണ്
ചെയ്യാവുന്ന ഒന്നാണ് സെക്സ് എന്ന ചിന്ത വേണ്ട. അങ്ങനെ ചെയ്താല്‍ വിരുദ്ധഫലമാവും ഉണ്ടാവുക. വാസ്തുപോലുള്ള വിശുദ്ധശാസ്ത്രങ്ങളില്‍ മനുഷ്യൻ ലൈംഗിക ബന്ധത്തില്‍ ഏർപ്പെടാൻ പാടില്ലാത്ത സ്ഥലങ്ങള്‍ വ്യക്തമായി പരാമർശിച്ചിട്ടുണ്ട്.
ഈ സ്ഥലങ്ങളില്‍ വച്ച് ബന്ധപ്പെടുന്നത് സ്വന്തം കുടുംബത്തിന്റെ മാത്രമല്ല ലോകത്തിന്റെ മൊത്തം ഊർജത്തെയും പ്രതികൂലമായി ബാധിക്കും. പല ദമ്ബതികള്‍ക്കും കുട്ടികള്‍ ഉണ്ടാകാതത്തുപോലുള്ള വിപത്തുകള്‍ സംഭവിക്കുന്നത് ഇത് ലംഘിച്ചതുകൊണ്ടാണെന്നാണ് ചിലർ പറയുന്നത്.
കത്തിച്ചുവച്ച നിലവിളക്കിനുമുന്നില്‍ വച്ച് ഒരിക്കലും ലൈംഗിക ബന്ധം പാടില്ല. ബന്ധപ്പെടല്‍ എന്നല്ല പ്രണയസല്ലാപങ്ങള്‍ പോലും അരുതെന്നാണ് ശാസ്ത്രം പറയുന്നത്. ക്ഷേത്രത്തിന് സമീപത്തും പൂജാമുറിക്ക് സമീപത്തും ഇത്തരം പ്രവൃത്തികള്‍ ഒഴിവാക്കണം. അതുകൊണ്ടാണ് പൂജാമുറിക്ക് അഭിമുഖമായി ഒരിക്കലും കിടപ്പുമുറി വരരുതെന്ന് വാസ്തുശാസ്ത്രം നിഷ്കർഷിക്കുന്നത്. ക്ഷേത്രത്തിന് സമീപത്തുവച്ച് കാമചിന്ത മനസില്‍ ഉയരുന്നതുപാേലും അരുത്. ഇത് ലംഘിച്ചാല്‍ ഗുരുതര പ്രശ്നങ്ങളാവും അഭിമുഖീകരിക്കേണ്ടിവരിക.
ഒഴുകുന്ന വെള്ളത്തിന് സമീപത്തുവച്ച് ബന്ധപ്പെടുന്നതും ലൈംഗികത ആസ്വദിക്കുന്നതും വാസ്തുശാസ്ത്രപ്രകാരം ഒരിക്കലും അംഗീകരിക്കാനാവില്ല. ഒഴുകുന്ന ജലത്തിന്റെ ശബ്ദം സ്വകാര്യനിമിഷം ആസ്വദിക്കുന്ന ദമ്ബതികളുടെ ചെവിയില്‍ പതിക്കുന്നതുപാേലും ശകുനപ്പിഴയായാണ് കരുതുന്നത്. ബ്രാഹ്മണൻ, ആദരിക്കപ്പെടുന്ന ബ്രഹ്മചാരിയായ ആളുകള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനും വിലക്കുണ്ട്. ഇതുപോലെ കുട്ടികളുടെ മുന്നില്‍ വച്ചും അസുഖ ബാധിതരായ ആളുകളുടെ മുന്നില്‍വച്ചും ബന്ധം വേണ്ട.
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകള്‍ സന്ദർശിക്കേണ്ടിവരുന്ന അവസരത്തിലുള്ള ബന്ധപ്പെടലും പാടില്ല. അതുപോലെ ശ്മശാനത്തിലും സമീപത്തും വച്ചുള്ള ബന്ധവും വേണ്ടെന്നാണ് ശാസ്ത്രം നിഷ്കർഷിക്കുന്നത്..