എ.ഡി.എം നവീന്‍ കുമാറിന്റെ മരണത്തിന് ഉത്തരവാദിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ സഖാക്കളും രംഗത്ത്.
പി പി ദിവ്യയുടെ ബിനാമി നിക്ഷേപങ്ങളും മറ്റ് ഇടപാടുകളും അന്വേഷിക്കണമെന്നാണ് പയ്യന്നൂര്‍ റെഡ് സ്‌ക്വാഡ് എന്ന ഫേസ്ബുക്ക് പേജിലൂടെ സഖാക്കള്‍ ആവശ്യപ്പെടുന്നത്.
അഹങ്കാരത്തിന് കയ്യും കാലും വെച്ചാലത് പി പി ദിവ്യയായി. കണ്ണൂരിലെ സിപിഎം സാഖാക്കള്‍ക്കിടയിലെ അമര്‍ഷമാണ് മറനീക്കി പുറത്തു വരുന്നത്. ദിവ്യക്കു നേരെ മുമ്ബും പല ആരോപണങ്ങളും ഉണ്ടായിട്ടുണ്ട്. മുമ്ബ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരിക്കുമ്ബോള്‍ പുതിയ ഇന്നോവ കാര്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ ജില്ലാ സെക്രട്ടറി ആയിരുന്ന പി ജയരാജന്‍ താക്കീത് നല്‍കിയിരുന്നു. എന്നിട്ടും ആഡംബര സ്വഭാവത്തില്‍ യാതൊരു മാറ്റവുമില്ലെന്ന് പറയുന്നു.
കണ്ണൂരില്‍ ഫ്‌ളാറ്റ് വാങ്ങിയതും പാലക്കയം തട്ടില്‍ റിസോര്‍ട്ടില്‍ പണം നിക്ഷേപിച്ചതുമുള്‍പ്പടെ പി പി ദിവ്യയുടെ ബിനാമി നിക്ഷേപങ്ങളെല്ലാം പാര്‍ട്ടി ആന്വേഷിക്കണമെന്ന് പയ്യന്നൂര്‍ റെഡ് സ്‌ക്വാഡ് എന്ന ഫേസ് ബു്ക് പേജില്‍ പറയുന്നു. ഇപ്പോള്‍ ദിവ്യക്കെതിരെ പാര്‍ട്ടി സഖാക്കള്‍ തന്നെ രംഗത്തെത്തിയതോടെ എത്രമാത്രം ദിവ്യയെ രക്ഷിക്കാന്‍ പാര്‍ട്ടി നോക്കുമെന്ന് കാണാമെന്നാണ് ഈ പേജിനു താഴെ വന്നിരിക്കുന്ന കമന്റ്.